രാമായണം താരാട്ട് തമിഴ്ഭാഷയിലേക്ക്

Saturday 18 October 2025 2:07 AM IST
രാമായണം താരാട്ട് തമിഴ്ഭാഷയിലേയ്ക്ക്

കൊല്ലം: ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ നൂറുവർഷം മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന രാമായണം താരാട്ടുപാട്ട് തമിഴ് ഭാഷയിലേക്ക് മൊഴിമാറുന്നു. ഭാരതീപുരം അവധൂതാശ്രമം കാര്യദർശിയായ സ്വാമി നിത്യാനന്ദ ഭാരതിയുടെ നേതൃത്വത്തിൽ മറവൻചിറ ഭുവനേശ്വരീ ക്ഷേത്രത്തിലെ മഹാലക്ഷ്മി മാതൃസമിതിയാണ് താരാട്ടുപാട്ട് പുനരുജ്ജീവിപ്പിച്ചത്. മറവൻചിറ ക്ഷേത്രത്തിൽ രാമായണം താരാട്ടുപൂജ വഴിപാടായി മാറിയിട്ടുണ്ട്. തമിഴ്നാട്ടിലെ കോവിൽപ്പെട്ടി മഹാദേവ ക്ഷേത്ര സമിതിയുടെ ക്ഷണപ്രകാരം അവിടെയെത്തി താരാട്ടുപാട്ട് അവതരിപ്പിച്ചു. തുടർന്ന് ശ്രീവല്ലിപൂരിലെ രാജമീര ജൂവലറി ഗ്രൂപ്പ് സാരഥി രാജമാണിക്കം വേദനായകം നടരാജൻ, സുരേഷ് കോവിൽപ്പെട്ടി എന്നിവരുടെ താത്പര്യത്തിൽ താരാട്ടരങ്ങുകൾ വീണ്ടുമെത്തി. രാമായണംപാട്ട് തമിഴിലേയ്ക്ക് മൊഴിമാറ്റാൻ മുൻകൈയെടുത്തത് വി.ആർ.നടരാജനാണ്. രാമായണം താരാട്ടുപാട്ടിന്റെ രചയിതാവ് ആരെന്ന് വ്യക്തമല്ല.