സ്കോൾ-കേരള;തിരിച്ചറിയൽ കാർഡ്

Saturday 18 October 2025 12:11 AM IST

തിരുവനന്തപുരം:സ്കോൾ-കേരള 2025-27 ബാച്ചിൽ ഓപ്പൺ റഗുലർ വിഭാഗത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് രജിസ്റ്റർ ചെയ്ത് രേഖകൾ സമർപ്പിച്ച വിദ്യാർത്ഥികൾ യൂസർനെയിം,പാസ്‌വേഡ്‌ ഉപയോഗിച്ച് www.scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് എടുത്ത് അനുവദിച്ച പഠനകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചറിൽ നിന്നും മേലൊപ്പ് വാങ്ങണം.ഒന്നാം വർഷ സമ്പർക്ക ക്ലാസുകളുടെ വിവരം പഠനകേന്ദ്രങ്ങളിൽ നിന്നും ലഭിക്കും.