കേരളോത്സവം ഇന്ന് മുതൽ

Saturday 18 October 2025 2:11 AM IST

കൊല്ലം: മുഖത്തല ബ്ലോക്ക് പഞ്ചായത്തും യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം ഇന്നും നാളെയും മറ്റന്നാളുമായി വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഇന്ന് രാവിലെ 9ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ കൊട്ടിയം ഡോൺ ബോസ്‌കോ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിഷ അനിൽ അദ്ധ്യക്ഷയാകും. രാവിലെ 9.30 മുതൽ വൈകിട്ട് 5വരെ വിവിധ കായിക മത്സരങ്ങൾ. നാളെ രാവിലെ 9.30 മുതൽ 4വരെ കായിക മത്സരങ്ങളും 8.30 മുതൽ ചെസ്, ക്വിസ്, കലാമത്സരങ്ങൾ നടക്കും. 21ന് നടക്കുന്ന സമാപനസമ്മേളനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ അദ്ധ്യക്ഷയാകും.