പി.എസ്.സി അഭിമുഖം

Saturday 18 October 2025 12:12 AM IST

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 764/2024), അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 395/2024), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോസർജറി (ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ്മ) (കാറ്റഗറി നമ്പർ 036/2025, 037/2025) തസ്തികകളിലേക്ക് 22 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ വൊക്കേഷണൽ എഡ്യൂക്കേഷൻ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 370/2022, 371/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 22, 23, 24 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 518/2024), എൽ.പി.സ്‌കൂൾ ടീച്ചർ (തമിഴ് മാദ്ധ്യമം) (ഈഴവ) (കാറ്റഗറി നമ്പർ 497/2024) തസ്തികകളിലേക്ക് 30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.