കേരള സർവകലാശാല

Saturday 18 October 2025 12:14 AM IST

പരീക്ഷ രജിസ്‌ട്രേഷൻ

നവംബർ 11ന് തുടങ്ങുന്ന ആറാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബിഎ/ ബികോം/ ബിബിഎ എൽഎൽബി ബിരുദ പരീക്ഷകളുടെ രജിസ്‌ട്രേഷൻ തീയതി നീട്ടി. പിഴ കൂടാതെ 23 വരെയും 150 രൂപ പിഴയോടുകൂടി 25 വരെയും 400 പിഴയോടെ 27 വരെയും അപേക്ഷിക്കാം.

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എംഎസ്സിേ ഇലക്ട്രോണിക്സ്, (റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എംഎസ്ഡബ്ല്യു ഡിസാസ്​റ്റർ മാനേജ്‌മെന്റ്, എംഎസ്സി കെമിസ്ട്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ എംഎസ്‌സി ഫിസിക്സ് (സ്‌പെഷ്യലൈസേഷൻ ഇൻ സ്‌പേസ് ഫിസിക്സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എഡ്യൂക്കേഷൻ പഠന വകുപ്പിൽ ജൂണിൽ നടത്തിയ മാസ്​റ്റർ ഒഫ് എഡ്യൂക്കേഷൻ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

കെമിസ്ട്രി പഠന വകുപ്പിൽ ജൂണിൽ നടത്തിയ എം.എസ്‌സി കെമിസ്ട്രി (സ്‌പെഷ്യലൈസഷൻ ഇൻ ഫംഗ്ഷണൽ മെ​റ്റീരിയൽസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ ബിഎസ്‌സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ ഫിസിക്സ് പ്രാക്ടിക്കൽ 21ന് കാര്യവട്ടം ഗവ. കോളേജിൽ നടത്തും.

ആഗസ്​റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ പരീക്ഷ 23, 24, 27, 28 തീയതികളിൽ അതത് കോളേജിൽ വച്ച് നടത്തും.

ആഗസ്​റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എംഎസ്‌സി സുവോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 23 മുതൽ 28 വരെയും എംഎസ്‌സി സുവോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 22നും അതത് കോളേജിൽ നടത്തും.

രണ്ടാം സെമസ്​റ്റർ എംഎഎസ്‌സി സൈക്കോളജി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.