ഓർമിക്കാൻ

Saturday 18 October 2025 12:21 AM IST

1.നീറ്റ് യു.ജി മൂന്നാം റൗണ്ട് അലോട്മെന്റ്: നീറ്റ് യു.ജി മൂന്നാം റൗണ്ട് കൗൺസിലിംഗ് ചോയ്സ് ഫില്ലിംഗ്/ ലോക്കിങ് സൗകര്യം ഇന്ന് വരെ ആയി മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി നീട്ടി. വെബ്സൈറ്റ്: mcc.nic. in.

2. CMAT രജിസ്ട്രേഷൻ:- രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിനായി എൻ.ടി.എ നടത്തുന്ന കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന് നവംബർ 17 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: https://nta.ac.in/

3.എം.ബി.ബി.എസ് സീറ്റ് വർധന: 2025-26 അധ്യയന വർഷ എം.ബി.ബി.എസ് പ്രവേശനത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് സീറ്റുകൾ വർധിച്ചതായി എം.സി.സി അറിയിച്ചു. നീറ്റ് യു.ജി മൂന്നാം റൗണ്ട് അലോട്ട്മെന്റിൽ പുതുതായി പ്രഖ്യാപിച്ച സീറ്റുകളിലും പ്രവേശനം നടക്കും. വിദ്യാർത്ഥികൾക്ക് ഈ സീറ്റുകളിലേക്കും ചോയ്സ് ഫില്ലിംഗ് നടത്താം.വെബ്സൈറ്റ്: www.mcc.nic.in