തങ്കത്തിളക്കത്തിൽ ഇന്ത്യൻ മുന്നേറ്റം

Saturday 18 October 2025 12:29 AM IST

റി​സ​ർ​വ് ​ബാ​ങ്കി​ൽ​ 8.8​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​സ്വ​ർ​ണം

വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​ര​ത്തി​ലെ​ ​സ്വ​ർ​ണ​ത്തി​ന് ​റെ​ക്കാ​ഡ് ​മൂ​ല്യം

കൊ​ച്ചി​:​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​കൈ​വ​ശ​മു​ള്ള​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​മൂ​ല്യം​ 10,000​ ​കോ​ടി​ ​ഡോ​ള​ർ​(8.8​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​)​ ​ക​വി​ഞ്ഞു.​ ​ഒ​ക്ടോ​ബ​ർ​ 13​ന് ​അ​വ​സാ​നി​ച്ച​ ​വാ​ര​ത്തി​ൽ​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​ര​ത്തി​ലെ​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​മൂ​ല്യം​ 359.5​ ​കോ​ടി​ ​ഡോ​ള​ർ​ ​വ​ർ​ദ്ധി​ച്ച് 10,236.5​ ​കോ​ടി​ ​ഡോ​ള​റി​ലെ​ത്തി.​ ​മൊ​ത്തം​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​രം​ ​ഇ​ക്കാ​ല​യ​ള​വി​ൽ​ 218​ ​കോ​ടി​ ​ഡോ​ള​ർ​ ​കു​റ​ഞ്ഞ് 69,778.4​ ​കോ​ടി​ ​ഡോ​ള​റാ​യി.​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​ര​ത്തി​ലെ​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​വി​ഹി​തം​ 14.7​ ​ശ​ത​മാ​ന​മാ​യി​ ​ഉ​യ​ർ​ന്നു.​ 1996​-97​ന് ​ശേ​ഷം​ ​ഇ​താ​ദ്യ​മാ​യാ​ണ് ​സ്വ​ർ​ണ​ ​വി​ഹി​തം​ ​ഇ​ത്ര​യേ​റെ​ ​കൂ​ടു​ന്ന​ത്.​ ​ഒ​രു​ ​പ​തി​റ്റാ​ണ്ടി​നി​ടെ​ ​സ്വ​ർ​ണ​ ​ശേ​ഖ​രം​ ​ഇ​ര​ട്ടി​യാ​യി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 72.6​ ​ട​ൺ​ ​സ്വ​ർ​ണ​മാ​ണ് ​റി​സ​ർ​വ് ​ബാ​ങ്ക് ​വാ​ങ്ങി​യ​ത്.​ ​എ​ന്നാ​ൽ​ ​ന​ട​പ്പു​വ​ർ​ഷം​ ​സ്വ​ർ​ണ​ ​ശേ​ഖ​ര​ത്തി​ൽ​ ​നാ​ല് ​ട​ൺ​ ​വ​ർ​ദ്ധ​ന​ ​മാ​ത്ര​മാ​ണു​ള്ള​ത്.

₹25,000 കോടി കവിഞ്ഞ് പ്രതിരോധ കയറ്റുമതി

റെക്കാഡ് നേട്ടമെന്ന് പ്രതിരോധമന്ത്രി

കൊച്ചി: ഇന്ത്യയുടെ പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി ചരിത്രത്തിലാദ്യമായി 25,000 കോടി കവിഞ്ഞുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുൻപ് പ്രതിരോധ കയറ്റുമതി ആയിരം കോടി രൂപ മാത്രമായിരുന്നു. നാല് വർഷത്തിനുള്ളിൽ ആഭ്യന്തര പ്രതിരോധ ഉത്പാദനം മൂന്ന് ലക്ഷം കോടി രൂപയും കയറ്റുമതി 50,000 കോടി രൂപയുമായി ഉയർത്താനാണ് ലക്ഷ്യം. ഓപ്പറേഷൻ സിന്ദൂറിന് ശേഷം യൂറോപ്പ് ഉൾപ്പെടെയുള്ള വിപണികളിൽ നിന്ന് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വാങ്ങൽ താത്പര്യമേറുകയാണ്. മേക്ക് ഇന്ത്യ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ നിരവധി ആനുകൂല്യങ്ങൾ കമ്പനികൾക്ക് ലഭ്യമാക്കിയതും ഉത്പാദന മുന്നേറ്റത്തിന് സഹായിച്ചു.