മെട്രോ ഫുഡ് അവാർഡ് മിൽമയ്ക്ക്

Saturday 18 October 2025 12:30 AM IST

തിരുവനന്തപുരം: മികച്ച ബ്രാൻഡിനുള്ള മെട്രോ ഫുഡ് അവാർഡ് മിൽമയ്ക്ക് ലഭിച്ചു. മെട്രോ മാർട്ടും തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ഇൻഡസ്ട്രിയും സംയുക്തമായി സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെ ലോക ഭക്ഷ്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയിൽ നിന്ന് മിൽമ ക്വാളിറ്റി കൺട്രോൾ വിഭാഗം അസിസ്റ്റന്റ് മാനേജർ പി. വി ബാലസുബ്രഹ്മണ്യൻ അവാർഡ് ഏറ്റുവാങ്ങി.

തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സെലിബ്രിറ്റി ഷെഫ് ഡോ.ലക്ഷ്മി നായർ, അവാർഡ് കമ്മിറ്റി ജൂറി ചെയർമാൻ പ്രസാദ് മഞ്ഞാലി, മെട്രോ മാർട്ട് മാനേജിംഗ് ഡയറക്ടർ സിജി നായർ, കേരള ടൂറിസം ഡെവലപ്പ്‌മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ, തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ഇൻഡസ്ട്രി വൈസ് പ്രസിഡന്റ് സുരേഷ് മാത്യു നിലമേൽ തുടങ്ങിയവർ പങ്കെടുത്തു. മുന്നൂറോളം അപേക്ഷകരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്‌.