ടെക്നോപാർക്കിന് സമീപത്തെ ഹോസ്റ്റലിൽ ടെക്കിയെ പീഡിപ്പിച്ചു
കുളത്തൂർ : ഐ.ടി.ജീവനക്കാരിയെ രാത്രിയിൽ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു. കഴക്കൂട്ടം കാപാലിശ്വരത്തെ ഹോസ്റ്റൽ മുറിയിൽ കതക് ലോക്ക് ചെയ്യാതെ കിടന്നുറങ്ങിയപ്പാേഴാണ് സംഭവം. പ്രതി ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല .
ഞെട്ടി ഉണർന്നതോടെ ഇരുട്ടത്ത്പ്രതി ഇറങ്ങി ഓടിയതായി
പെൺക്കുട്ടി ഇന്നലെ കഴക്കൂട്ടം പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പെൺകുട്ടി മൊഴി നൽകി.പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസെടുത്തത്. മുറിയിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. ഭയന്നുപോയ പെൺകുട്ടി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. അവരാണ് പൊലീസിനെ അറിയിച്ചത്. വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സമീപത്തെ മുഴുവൻ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി പ്രതിയെ ഉടൻ അറസ്റ്റുചെയ്യുമെന്ന് പൊലിസ് അറിയിച്ചു.