സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴ

Saturday 18 October 2025 12:38 AM IST

തിരുവനന്തപുരം:തുലാവ‌ർഷക്കാറ്റിന്റെയും അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനത്തിൽ സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴ ലഭിക്കും.മദ്ധ്യ തെക്കൻ കേരളത്തിൽ മലയോര മേഖലകളിലാണ് കൂടുതൽ ശക്തമായ മഴ ലഭിക്കുന്നത്.ഇന്ന് പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്.കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.ഉയർന്ന തിരമാലകൾക്കുള്ള സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണം.