കത്തിക്കയറി സ്വർണ വില

Saturday 18 October 2025 12:41 AM IST

കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില ഇന്നലെ പവന് 2,440 രൂപ ഉയർന്ന് 97,360 രൂപയിലെത്തി റെക്കാഡിട്ടു. ഗ്രാമിന്റെ വില 305 രൂപ ഉയർന്ന് 12,170 രൂപയായി. അമേരിക്കയിലെ ധന പ്രതിസന്ധിയും ചൈനയുമായുള്ള വ്യാപാര യുദ്ധവും കണക്കിലെടുത്ത് ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും വൻതോതിൽ സ്വർണം വാങ്ങുന്നതാണ് വില കൂട്ടുന്നത്. രാജ്യാന്തര വിപണിയിൽ ഒരവസരത്തിൽ സ്വർണ വില ഔൺസിന്(31.1 ഗ്രാം) 4,380 ഡോളർ വരെ ഉയർന്നിരുന്നു. എന്നാൽ കനത്ത ലാഭമെടുപ്പിനെ തുടർന്ന് വൈകുന്നേരം രാജ്യാന്തര വില താഴ്ന്നതിനാൽ ഇന്ന് കേരളത്തിൽ വില കുറഞ്ഞേക്കും.