2.56 കോടിയുടെ സ്വർണം കവർന്നു

Saturday 18 October 2025 3:46 AM IST

തിരുവനന്തപുരം: രണ്ടുകിലോ സ്വർണം (250പവൻ) ഉണ്ണികൃഷ്ണൻ പോറ്റി (52) തട്ടിയെടുത്തതായി പ്രത്യേക അന്വേഷണസംഘം. 24 കാരറ്റ് ഒരു പവന് 1,02,232രൂപ വിലയുണ്ട്. ഇതുപ്രകാരം 2.56കോടിയാണ് വില. ശ്രീകോവിലിൽ പതിച്ചിരുന്ന സ്വർണമായതിനാൽ മൂല്യം (ഡിവൈൻ വാല്യു) യഥാർത്ഥ വിലയുടെ പലമടങ്ങായിരിക്കും. ശ്രീകോവിലിലെ പാളികൾ മുറിച്ച് സമ്പന്നരായ ഭക്തർക്ക് വിറ്റതാണെന്നും സംശയമുണ്ട്. ദ്വാരപാലക ശിൽപ്പങ്ങളിലും ഇവയിലെ തെക്കും വടക്കും ഭാഗങ്ങളിലെ പില്ലറുകളിലും പൊതിഞ്ഞിട്ടുള്ള രണ്ടുകിലോ സ്വർണമാണ് തട്ടിയെടുത്തത്.

ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള ദേവസ്വം ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ പോറ്റി ചതിയും വിശ്വാസവഞ്ചനയും കാട്ടി സ്വർണം തട്ടിയെടുത്തെന്നാണ് കോടതിയിൽ അന്വേഷണസംഘം നൽകിയ റിപ്പോർട്ടിലുള്ളത്. പാളികളിലെസ്വർണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വേർതിരിച്ച് അത് കൈക്കലാക്കിയ ശേഷം, ഇത് മറച്ചുവയ്ക്കാൻ 394.9ഗ്രാം സ്വർണം പൂശി. ഇതിനായി വിവിധ സ്പോൺസർമാരിൽ നിന്ന് വൻതോതിൽ സ്വർണം വാങ്ങി. ഇതും മുഴുവനായി ഉപയോഗിക്കാതെ കൈവശപ്പെടുത്തി. തട്ടിച്ചെടുത്ത സ്വർണവും ആരിൽ നിന്നൊക്കെ സംഭാവനകൾ വാങ്ങിയെന്നും കണ്ടെത്തേണ്ടതുണ്ട്. ശ്രീകോവിലിൽ നിന്നുതന്നെ ക്ഷേത്രമുതൽ ദുരുപയോഗം ചെയ്ത് ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. അന്വേഷണ സംഘത്തലവൻ എസ്. പി ശശിധരനും കോടതിയിൽ ഹാജരായിരുന്നു.

സന്നിധാനത്ത് ഗൂഢാലോചന

പത്തനംതിട്ട: സ്പോൺസർഷിപ്പ് ഏറ്റെടുത്ത് സന്നിധാനത്ത് വന്നപ്പോൾ മുതൽ സ്വർണക്കൊള്ളയ്ക്ക് ആസൂത്രണം തുടങ്ങിയെന്നും ഉദ്യോഗസ്ഥർ അടക്കം പങ്കെടുത്തെന്നും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയെന്ന് സൂചന.

ഇന്നലെ പുലർച്ചെ 2.45ന് അറസ്റ്രുചെയ്ത പോറ്റിയെ രാവിലെ പത്തരയോടെ റാന്നി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകവേ, '' എന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരും" എന്ന് മാദ്ധ്യമങ്ങളോട് പോറ്റി പ്രതികരിച്ചതും ഈ പശ്ചാത്തലത്തിലാണ്.

ബി.ജെ.പിക്കാർ ചെരുപ്പെറിഞ്ഞു

റാന്നി കോടതിയിലെത്തിച്ച ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരെ ബി.ജ.പി നേതാക്കൾ ചെരുപ്പെറിഞ്ഞു. കോടതി നടപടികൾ പൂർത്തിയാക്കി ജീപ്പിലേക്ക് കയറ്റുമ്പോഴായിരുന്നു ജനക്കൂട്ടത്തിന് ഇടയിൽ നിന്നിരുന്ന ബി.ജെ.പി അയിരൂർ മണ്ഡലം പ്രസിഡന്റ് സിനു എസ്. പണിക്കർ, ജനറൽ സെക്രട്ടറി അരുൺ നായർ, റാന്നി മണ്ഡലം പ്രസിഡന്റ് അരുൺ പി. നായർ എന്നിവർ ചേർന്ന് ചെരുപ്പെറിഞ്ഞത്.

കേ​സ് ​പ​രി​ഗ​ണി​ച്ച​ത് ​അ​ട​ച്ചി​ട്ട​ ​കോ​ട​തി​ ​മു​റി​യിൽ

റാ​ന്നി​:​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​യെ​ ​ഹാ​ജ​രാ​ക്കി​യ​ ​റാ​ന്നി​ ​ഒ​ന്നാം​ ​ക്ളാ​സ് ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​യി​ൽ​ ​അ​ടി​ച്ചി​ട്ട​ ​മു​റി​ക്കു​ള്ളി​ലാ​ണ് ​കേ​സ് ​പ​രി​ഗ​ണി​ച്ച​ത്.​ ​ജ​ഡ്ജി​ ​അ​രു​ൺ​ ​കു​മാ​റി​ന്റെ​ ​ചേം​ബ​റി​ൽ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​യെ​ ​കൂ​ടാ​തെ​ ​പ്ര​തി​ഭാ​ഗം​ ​അ​ഭി​ഭാ​ഷ​ക​ൻ,​ ​പ​ബ്ളി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ,​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്ത​ല​വ​ൻ,​ ​ബെ​ഞ്ച് ​ക്ലാ​ർ​ക്ക് ​എ​ന്നി​വ​ർ​ ​മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​മ​റ്റ് ​കേ​സു​ക​ളി​ലെ​ ​അ​ഭി​ഭാ​ഷ​ക​രെ​യും​ ​ക​ക്ഷി​ക​ളെ​യും​ ​ഈ​ ​സ​മ​യം​ ​കോ​ട​തി​ ​വ​രാ​ന്ത​യി​ലേ​ക്ക് ​മാ​റ്റി​ ​നി​ർ​ത്തി.

പ​രി​ക​ർ​മ്മി​യാ​യി​ ​വ​ന്നു, ത​ട്ടി​പ്പു​കാ​ര​നാ​യി​ ​വി​ല​സി

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​ക്ക് ​ശ​ബ​രി​മ​ല​യെ​ക്കു​റി​ച്ച് ​കൃ​ത്യ​മാ​യ​ ​അ​റി​വു​ണ്ടെ​ന്ന് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ 2004​മു​ത​ൽ​ 2008​വ​രെ​ ​ശ​ബ​രി​മ​ല​യി​ലെ​ ​കീ​ഴ്‌​ശാ​ന്തി​യു​ടെ​ ​പ​രി​ക​ർ​മ്മി​യാ​യി​രു​ന്നു. ശ്രീ​കോ​വി​ൽ​ ​മേ​ൽ​ക്കൂ​ര​യി​ലും​ ​ചു​റ്റി​ലും​ 1998​ൽ​ ​സ്വ​ർ​ണം​ ​പ​തി​ച്ച​താ​യും​ ​അ​റി​യാ​മാ​യി​രു​ന്നു.​ 2019​ജൂ​ൺ17​ന് ​പാ​ളി​ക​ൾ​ ​പു​തു​ക്കി​ ​ന​ൽ​കാ​മെ​ന്ന് ​പോ​റ്റി​ ​ബോ​ർ​ഡി​ന് ​അ​പേ​ക്ഷ​ ​ന​ൽ​കി. പാ​ളി​ക​ൾ​ 2019​ ​ജൂ​ലാ​യ് 19,​ 20​ ​തീ​യ​തി​ക​ളി​ൽ​ ​പാ​ളി​ക​ൾ​ ​ബം​ഗ​ളു​രു​വി​ലും​ ​ഹൈ​ദ​രാ​ബാ​ദി​ലു​മെ​ത്തി​ച്ച് ​വ​ഞ്ച​നാ​പ​ര​മാ​യി​ ​ഉ​പ​യോ​ഗി​ച്ച​ ​ശേ​ഷം​ 2019​ ​ആ​ഗ​സ്റ്റ് 29​നാ​ണ് ​ചെ​ന്നൈ​യി​ലെ​ ​സ്മാ​ർ​ട്ട് ​ക്രി​യേ​ഷ​ൻ​സി​ൽ​ ​എ​ത്തി​ച്ച​ത്.​ 394.9​ഗ്രാം​ ​സ്വ​ർ​ണം​ ​മാ​ത്രം​ ​പൂ​ശി​യ​ശേ​ഷം​ ​ബാ​ക്കി​ ​സ്വ​ർ​ണം​ ​പോ​റ്റി​ ​കൈ​ക്ക​ലാ​ക്കി.​ 42.8​കി​ലോ​ഗ്രാം​ ​ഭാ​ര​മു​ള്ള​ ​ത​കി​ടു​ക​ൾ​ ​സ്വ​ർ​ണം​ ​പൂ​ശി​യെ​ത്തി​ച്ച​പ്പോ​ൾ​ 32.26​കി​ലോ​യാ​യി​ ​കു​റ​ഞ്ഞു.​ ​ബം​ഗ​ളു​രു​വി​ലും​ ​ചെ​ന്നൈ​യി​ലും​ ​കേ​ര​ള​ത്തി​ലും​ ​വി​വി​ധ​ ​വീ​ടു​ക​ളി​ലും​ ​ക്ഷേ​ത്ര​ങ്ങ​ളി​ലു​മെ​ത്തി​ച്ച് ​പൂ​ജ​ന​ട​ത്തി​യും​ ​ലാ​ഭ​മു​ണ്ടാ​ക്കി.​ ​പോ​റ്റി​യെ​ ​ചെ​ന്നൈ,​ ​ബം​ഗ​ളു​രു,​ ​ഹൈ​ദ​രാ​ബാ​ദ് ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് ​തെ​ളി​വെ​ടു​ക്കും.​ ​മ​റ്റ് ​പ്ര​തി​ക​ളു​ടെ​ ​പ​ങ്കും​ ​ഇ​നി​ക​ണ്ടെ​ത്ത​ണം.