വാർഷിക സമ്മേളനം

Friday 17 October 2025 11:46 PM IST

ഉള്ളന്നൂർ: കുറവർ സമുദായ സംരക്ഷണ സമിതി ഉള്ളന്നൂർ നാലാം നമ്പർ ശാഖയുടെ വാർഷിക സമ്മേളനം ശാഖാ പ്രസിഡന്റ് കെ.അനിയുടെ അദ്ധ്യക്ഷതയിൽ കൂടി. കുറവർ സമുദായ സംരക്ഷണ സമിതി കോഴഞ്ചേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. . കോഴഞ്ചേരി താലൂക്ക് യൂണിയൻ സെക്രട്ടറി എ. രാമചന്ദ്രൻ സംഘടനാ വിശദീകരണം നടത്തി. യോഗത്തിൽ ഫാ. ജിജി തോമസ് മുഖ്യ പ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി പ്രസിഡന്റ് അനി കെ., വൈസ് പ്രസിഡന്റ് ബാഹുലേയൻ, സെക്രട്ടറി സി. എ. സുരേഷ്, ജോയിന്റ് സെക്രട്ടറി രാഗേഷ്, ഖജാൻജി ഷോംജി ഉള്ളന്നൂർ എന്നിവരെ തിരഞ്ഞെടുത്തു.