ജനകീയ ശുചിത്വ പദയാത്ര

Friday 17 October 2025 11:51 PM IST

പത്തനംതിട്ട : നഗരസഭയുടെയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ പത്തരമാറ്റോടെ പത്തനംതിട്ട ജനകീയ ശുചിത്വപദയാത്ര സംഘടിപ്പിച്ചു . നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറി അലക്‌സ് , കളക്ടറേറ്റ് ഹുസൂർ ശിരസ്തദാർ വർഗീസ് മാത്യു എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികൾ , വിവിധ സ്‌കൂൾ, കോളേജുകളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ , വിവിധ ഓഫീസ് പ്രതിനിധികൾ , നഗരസഭാ ഉദ്യോഗസ്ഥർ , മതപുരോഹിതർ ,അദ്ധ്യാപകർ , പൊതുജനങ്ങൾ ,ഹരിതകർമസേന അംഗങ്ങൾ , ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു