ഭക്ഷ്യ ദിനാചരണവും ഭക്ഷ്യമേളയും
Friday 17 October 2025 11:53 PM IST
പന്തളം : മങ്ങാരം ഗവ.യു പി സ്‌കൂളിൽ ലോക ഭക്ഷ്യ ദിനാചരണവും ഭക്ഷ്യ മേളയും നടത്തി. പന്തളം നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്തു .എസ് എം സി ചെയർമാൻ കെ എച്ച് ഷിജു അദ്ധ്യക്ഷനായിരുന്നു . പി ടി എ വൈസ് പ്രസിഡന്റ് സംജാ സുധീർ ,സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി ,എസ് ദിവ്യ എന്നിവർ സംസാരിച്ചു .ഭക്ഷ്യ മേളയിൽ വിദ്യാർത്ഥികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടു വന്ന ഭക്ഷണ സാധനങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.