റവന്യൂ ജില്ലാ കായിക മേള സമാപിച്ചു മുത്തമിട്ട് മുക്കം

Saturday 18 October 2025 12:55 AM IST
പി.വി.അഞ്ജലി (ട്രിപ്പിൾ ജംപ്, സീനിയർ പെൺ, എ.എം.എച്ച്.എസ്, പൂവമ്പായി)

കോഴിക്കോട്: മലയോരത്തിന്റെ കരുത്തുമായി ട്രാക്കിൽ ഓടിയും ചാടിയും മുക്കത്തിന്റെ ചുണക്കുട്ടികൾ സ്വർണ്ണം വാരിക്കൂട്ടി. ആവേശം നിറഞ്ഞ 67-ാമത് റവന്യൂ സ്കൂൾ കായിക മാമാങ്കത്തിന് തിരശ്ശീല വീഴുമ്പോൾ കപ്പ് ഇക്കുറിയും മുക്കത്തിന് തന്നെ. വേഗപോരാട്ടത്തിൽ പുതിയ വേഗവും ഉയരവും കീഴടക്കാൻ കായിക താരങ്ങൾ കുതച്ചെങ്കിലും മുക്കത്തെ ചുണക്കുട്ടികൾക്ക് മുന്നിൽ മുട്ടുകുത്തി. രണ്ടാം സ്ഥാനക്കാരായ പേരാമ്പ്ര ഉപജില്ലയെ ബഹുദൂരം പിന്നിലാക്കിയാണ് മുക്കം വിജയ കിരീടം ചൂടിയത്. മേളയിൽ തുടർച്ചയായ 14-ാം തവണയാണ് മുക്കം കിരീടത്തിൽ മുത്തമിടുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒളിമ്പ്യൻ അബ്ദുറഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന കായികമേളയിൽ 40 സ്വർണവും 22 വെള്ളിയും 15 വെങ്കലവും ഉൾപ്പടെ 309 പോയിന്റ് നേടിയാണ് മുക്കം ചാമ്പ്യൻമാരായത്. കഴിഞ്ഞ തവണ നേടിയ 275 പോയിന്റിൽ നിന്ന് 34 പോയിന്റ് അധികം നേടിയാണ് ഇക്കുറി വിജയ കിരീടമണിഞ്ഞത്. ഉപജില്ലക്കായി 232 പോയന്റ്‌ സമ്മാനിച്ച പുല്ലൂരാംപാറ സെന്റ്‌ ജോസഫ്‌സ് എച്ച്‌.എസ്‌ ജില്ലയുടെ കായികഭൂപടത്തിൽ ആധിപത്യം വീണ്ടുമുറപ്പിച്ചു. കഴിഞ്ഞ തവണ നേടിയ 176 പേയിന്റിൽ നിന്നും ഇത്തവണ 56 പോയിന്റ് അധികം നേടിയ പുല്ലൂരാംപാറ സെന്റ്‌ ജോസഫ്‌സ് എച്ച്‌.എസിന് ഇത് ഇരട്ടി മധുരം കൂടിയാണ്. 19 സ്വർണവും 16 വെള്ളിയും 18 വെങ്കലവുമടക്കം 191 പോയിന്റ് നേടി രണ്ടാമത് എത്തിയ പേരാമ്പ്ര ഉപജില്ലയ്ക്ക് ഇക്കുറി കഴിഞ്ഞ തവണത്തെ പോലെ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. പോയിന്റ് നേട്ടവും സ്വർണമെഡലും കുറഞ്ഞു. 24 സ്വർണവും 13 വെള്ളിയും 18 വെങ്കലവുമടക്കം 213 പോയിന്റായിരുന്നു കഴിഞ്ഞ തവണത്തെ ഇവരുടെ സമ്പാദ്യം. 6 സ്വർണ്ണവും 5 വെള്ളിയും 6 വെങ്കലവുമായി ചേവായൂരാണ് മൂന്നാമത്. കഴിഞ്ഞ തവണ മൂന്നാമതെത്തിയ ബാലുശ്ശേരി ഇക്കുറി നാലാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. 8 സ്വർണവും 14 വെള്ളിയും 2 വെങ്കലവുമായി 90 പോയിന്റ് നേടിയിരുന്ന ബാലുശ്ശേരിക്ക് ഇക്കുറി 3 സ്വർണ്ണവും 8 വെള്ളിയും ഉൾപ്പെടെ 48 പോയിന്റ് മാത്രമേ നേടാൻ സാധിച്ചിട്ടുള്ളൂ.

ഉപജില്ല

മുക്കം.............309

പേരാമ്പ്ര.............191

ചേവായൂർ.............54

ബാലുശ്ശേരി.............48

സ്കൂൾ

സെന്റ് ജേസഫ്സ് എച്ച്.എസ് പുല്ലൂരാംപാറ .......232

പേരാമ്പ്ര കുളത്തുവയൽ സെന്റ് ജോർജ് എച്ച്.എസ്.എസ് ....109

ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ.......39

തലക്കുളത്തൂർ സിഎം.എം.എച്ച്.എസ് ....38

​ട്രി​പ്പി​ൾ​ ​തി​ള​ക്ക​ത്തി​ൽ​ ​ശ്രേയ

കോ​ഴി​ക്കോ​ട്:​ ​ന​ട​ന്നും​ ​ഓ​ടി​യും​ ​ശ്രേ​യ​ ​ട്രി​പ്പി​ൾ​ ​സ്വ​ർ​ണ്ണ​ത്തി​ള​ക്ക​ത്തി​ൽ.​ ​ജൂ​നി​യ​ർ​ ​വി​ഭാ​ഗം​ 3000​ ​മീ​റ്റ​ർ​ ​ന​ട​ത്തം,​ ​ഓ​ട്ടം,​ 1500​ ​മീ​റ്റ​ർ​ ​ഓ​ട്ടം​ ​എ​ന്നി​വ​യി​ലാ​ണ് ​കു​ള​ത്തു​വ​യ​ൽ​ ​സെ​ന്റ് ​ജോ​ർ​ജ് ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​ഒ​ൻ​പ​താം​ ​ക്ലാ​സു​കാ​രി​ ​സ്വ​ർ​ണ്ണ​ ​മെ​ഡ​ലി​ൽ​ ​മു​ത്ത​മി​ട്ട​ത്.​ ​വ്യ​ക്തി​ഗ​ത​ ​ഇ​ന​ങ്ങ​ൾ​ക്ക് ​പു​റ​മെ​ ​ഗ്രൂ​പ്പ് ​ഇ​ന​ങ്ങ​ളാ​യ​ 400,​ 1600​ ​മീ​റ്റ​ർ​ ​റി​ലേ​യി​ലും​ ​സ്വ​ർ​ണം​ ​നേ​ടി.​ ​മൂ​ന്നാം​ ​ത​വ​ണ​യാ​ണ് ​സം​സ്ഥാ​ന​ ​മ​ത്സ​ര​ത്തി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​ത്.​ ​സ്പോ​ട്സി​ൽ​ ​ഉ​യ​രം​ ​കീ​ഴ​ട​ക്കു​ന്ന​തി​നൊ​പ്പം​ ​സെെ​ന്യ​ത്തി​ൽ​ ​ചേ​രാ​നാ​ണ് ​ശ്രേ​യ​യു​ടെ​ ​ആ​ഗ്ര​ഹം.​ ​ച​ക്കി​ട്ട​പ്പാ​റ​ ​ഏ​ട​ത്തി​ൽ​ ​വീ​ട്ടി​ൽ​ ​ഷി​നോ​ദി​ന്റെ​യും​ ​അ​ഞ്ചു​വി​ന്റെ​യും​ ​മ​ക​ളാ​ണ്.

മു​ള​വ​ടി​ ​കു​ത്തി​ ​ഷാ​ഹി​ൽ​ ​ചാ​ടി​യ​ത് ​സ്വ​ർ​ണ​ത്തി​ലേ​ക്ക്

കോ​ഴി​ക്കോ​ട്:​ ​പോ​ളി​ല്ല,​ ​കെെ​യി​ൽ​ ​പ​ഴ​ക്കം​ ​ചെ​ന്ന​ ​മു​ള​വ​ടി,​ ​ധെെ​ര്യം​ ​മു​റു​കെ​ ​പി​ടി​ച്ച് ​മു​ഹ​മ്മ​ദ് ​ഷാ​ഹി​ൽ​ ​പൂ​ഴി​യി​ലേ​ക്ക് ​ഉ​യ​ർ​ന്നു​ ​ചാ​ടി.​ ​ഫ​ലം​ ​വ​ന്ന​പ്പോ​ൾ​ ​ഒ​ന്നാ​മ​ത്.​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​സീ​നി​യ​ർ​ ​വി​ഭാ​ഗം​ ​പോ​ൾ​വാ​ൾ​ട്ട് ​മ​ത്സ​ര​ത്തി​ലാ​ണ് ​പ്ര​തി​സ​ന്ധി​ക​ൾ​ ​ത​ര​ണം​ ​ചെ​യ്ത് ​വാ​ണി​മേ​ൽ​ ​ക്ര​സ​ൻ്റ് ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​പ്ല​സ് ​വ​ൺ​ ​സ​യ​ൻ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​മു​ഹ​മ്മ​ദ് ​ഷാ​ഹി​ൽ​ ​സ്വ​‌​ർ​ണം​ ​നേ​ടി​യ​ത്.​ ​പ​രി​ശീ​ലി​ക്കാ​ൻ​ ​പോ​ളും​ ​ചാ​ടി​ ​വീ​ഴാ​ൻ​ ​കി​ട​ക്ക​യു​മി​ല്ലാ​യി​രു​ന്നു.​ ​മു​ള​ ​കു​ത്തി​ ​ചാ​ടി​ ​മ​ണ​ലി​ലേ​ക്ക്‌​ ​വീ​ണ്‌​ ​പ​രി​ശീ​ലി​ച്ചു.​ ​സം​സ്ഥാ​ന​ത്ത് ​എ​ത്തു​മ്പോ​ഴും​ ​പോ​ൾ​ ​ക​ടം​വാ​ങ്ങി​ ​വേ​ണം​ ​മ​ത്സ​രി​ക്കാ​ൻ.​ ​മാ​ർ​ഷ​ൽ​ ​ആ​ർ​ട്ട്സ് ​അ​ദ്ധ്യാ​പ​ക​നും​ ​മു​ൻ​കാ​ല​ ​പോ​ൾ​വാ​ൾ​ട്ട് ​താ​ര​വു​മാ​യി​രു​ന്ന​ ​ജം​ഷീ​റാ​ണ് ​പ​രി​ശീ​ല​ക​ൻ.​ ​വി​ല​ങ്ങാ​ട് ​ചെ​റു​മോ​ത്ത് ​സ​ക്കീ​റി​ന്റേ​യും​ ​നു​സ്ര​ത്തി​ന്റേ​യും​ ​മ​ക​നാ​ണ്.​ ​മാ​ർ​ഷ​ൽ​ ​ആ​ർ​ട്ട്സി​ലും​ ​പ​രി​ശീ​ല​ന​മു​ണ്ട്.

എ​റി​ഞ്ഞ് ​ഡ​ബി​ള​ടി​ച്ച് ​ശ്രീ​രാ​ജ്

കോ​ഴി​ക്കോ​ട്:​ ​ഷോ​ട്ട്പു​ട്ടും​ ​ഡി​സ്കും​ ​കെെ​യി​ലെ​ടു​ത്താ​ൽ​ ​സ്വ​ർ​ണ​മി​ല്ലാ​തെ​ ​ശ്രീ​രാ​ജ് ​മ​ട​ങ്ങി​ല്ല.​ ​സെ​ന്റ് ​ജോ​സ​ഫ് ​എ​ച്ച്.​എ​സ്.​എ​സ് ​പു​ല്ലൂ​രാം​പാ​റ​യി​ലെ​ ​പ്ല​സ്ടു​ ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​ശ്രീ​രാ​ജ് ​പി.​എ​സ് ​സ്‌​കൂ​ളി​ലെ​ ​ത​ന്റെ​ ​അ​വ​സാ​ന​ ​സ്‌​കൂ​ൾ​ ​കാ​യി​ക​മേ​ള​യി​ലും​ ​ഡ​ബി​ള​ടി​ച്ചു.​ ​സീ​നി​യ​ർ​ ​വി​ഭാ​ഗം​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​ഡി​സ്ക​സ് ​ത്രോ,​ ​ഷോ​ട്ട് ​പു​ട്ട് ​വി​ഭാ​ഗ​ത്തി​ലാ​ണ് ​ശ്രീ​രാ​ജി​ന്റെ​ ​ഡ​ബി​ൾ​ ​സ്വ​ർ​ണ​ ​നേ​ട്ടം.​ ​ക​ഴി​ഞ്ഞ​ ​നാ​ല് ​വ​ർ​ഷ​മാ​യി​ ​ഇ​തേ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ശ്രീ​രാ​ജി​ന് ​ത​ന്നെ​യാ​യി​രു​ന്നു​ ​ഒ​ന്നാം​ ​സ്ഥാ​നം.​ ​പു​ല്ലു​രാം​പാ​റ​ ​മ​ല​ബാ​ർ​ ​അ​ക്കാ​ഡ​മി​യു​ടെ​ ​കീ​ഴി​ലാ​ണ് ​പ​രി​ശീ​ല​നം.​ ​കാ​യി​ക​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നാ​ണ് ​ശ്രീ​രാ​ജി​ന്റെ​ ​വ​ര​വ്.​ ​തി​രു​വ​മ്പാ​ടി​ ​പൊ​ന്നാ​ങ്കാ​യം​ ​വീ​ട്ടി​ൽ​ ​അ​ച്ഛ​ൻ​ ​സ​ജി​ൻ​ ​രാ​ജും​ ​അ​മ്മ​ ​വി​ജ​യ​ല​ക്ഷ​മി​യും​ ​മി​ക​ച്ച​ ​കാ​യി​ക​ ​താ​ര​ങ്ങ​ളാ​ണ്.

പ്ര​തി​ഫ​ലം​ ​കു​റ​ഞ്ഞു; പ്ര​തി​ഷേ​ധി​ച്ച് ​അ​ദ്ധ്യാ​പ​കർ

കോ​ഴി​ക്കോ​ട്:​ ​കാ​യി​ക​മേ​ള​ ​മ​ത്സ​രം​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​നി​യോ​ഗി​ച്ച​ ​അ​ദ്ധ്യാ​പ​ക​ർ​ക്കു​ള്ള​ ​പ്ര​തി​ഫ​ലം​ ​കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ​മ​ത്സ​രം​ ​നി​ർ​ത്തി​വെ​ച്ച് ​മാ​റി​ ​നി​ന്ന് ​അ​ദ്ധ്യാ​പ​ക​ർ.​ ​അ​വ​സാ​ന​ ​ഇ​ന​മാ​യ​ ​സീ​നി​യ​ർ​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​ട്രി​പി​ൾ​ ​ജം​പ് ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ​സം​ഘാ​ട​ക​ർ​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പ്ര​തി​ഫ​ലം​ ​വി​ത​ര​ണം​ ​ചെ​യ്ത​ത്.​ ​ഒ​രു​ ​ദി​വ​സ​ത്തേ​ക്ക് 1000​ ​രൂ​പ​വെ​ച്ചാ​ണ് ​ന​ൽ​കി​യ​ത്.​ ​എ​ന്നാ​ൽ​ ​ഉ​പ​ജി​ല്ല​യി​ൽ​ ​ല​ഭി​ച്ച​തി​നേ​ക്കാ​ൾ​ 500​ ​രൂ​പ​ ​കു​റ​വാ​ണ് ​പ്ര​തി​ഫ​ല​മെ​ന്ന് ​മ​ന​സി​ലാ​യ​തോ​ടെ​ ​അ​ദ്ധ്യാ​പ​ക​ർ​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​പൊ​രി​വെ​യി​ലി​ൽ​ ​മ​ത്സ​രം​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​ത​ങ്ങ​ൾ​ക്ക് 1500​ ​രൂ​പ​യെ​ങ്കി​ലും​ ​ല​ഭി​ക്ക​ണ​മെ​ന്ന് ​ഡി.​ഡി.​ഇ​ ​ടി.​ ​അ​സീ​സി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സാ​മ്പ​ത്തി​ക​ ​പ​രാ​ധീ​ന​ത​യു​ള്ള​തി​നാ​ൽ​ ​ന​ൽ​കാ​ൻ​ ​ആ​വി​ല്ലെ​ന്ന് ​അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ ​മ​ത്സ​രം​ ​നി​ർ​ത്തി​വെ​ക്കാ​ൻ​ ​അ​ദ്ധ്യാ​പ​ക​ർ​ ​തീ​രു​മാ​നി​ച്ച് ​ന​ൽ​കി​യ​ ​തു​ക​ ​തി​രി​ച്ചേ​ൽ​പി​ച്ചു.​ ​ഒ​രു​ ​റൗ​ണ്ട് ​പൂ​ർ​ത്തി​യാ​യ​ ​മ​ത്സ​ര​ത്തി​ന്റെ​ ​സ്കോ​ർ​ഷീ​റ്റ് ​വാ​ങ്ങി​ ​ഒ​രാ​ൾ​ ​പോ​വു​ക​യും​ ​ചെ​യ്തോ​ടെ​ ​മ​ത്സ​രം​ ​നി​ല​ച്ചു.​ ​അ​ര​മ​ണി​ക്കൂ​റോ​ളം​ ​മ​ത്സ​രം​ ​നി​ർ​ത്തി​വെ​ച്ച​തി​നാ​ൽ​ ​കു​ട്ടി​ക​ളു​ടെ​ ​കാ​യി​ക​ക്ഷ​മ​ത​ ​കു​റ​യു​മെ​ന്ന് ​കാ​ണി​ച്ച് ​ര​ക്ഷി​താ​ക്ക​ൾ​ ​ഗ്രൗ​ണ്ടി​ലി​റ​ങ്ങി​ ​സം​ഘാ​ട​ക​രു​മാ​യി​ ​വാ​ക്കേ​റ്റ​മു​ണ്ടാ​യി.​ ​തു​ട​ർ​ന്ന് 1500​ ​രൂ​പ​ ​ന​ൽ​കാ​ൻ​ ​സം​ഘാ​ട​ക​ർ​ ​നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​യി​രു​ന്നു.​ ​മ​ത്സ​രം​ ​പു​ന​രാ​രം​ഭി​ച്ചു.