ഡോ. പ്രിയേഷ് കുസാറ്റ് സിൻഡിക്കേറ്റംഗം
Saturday 18 October 2025 12:54 AM IST
തിരുവനന്തപുരം: ആറ്റിങ്ങൽ ഗവ. കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. സി.എ. പ്രിയേഷിനെ കുസാറ്റ് സിൻഡിക്കേറ്റിലെ യു.ജി.സി നോമിനിയാക്കി. നിലവിൽ കുസാറ്റിലെ സെനറ്റംഗമാണ്. യു.ജി.സി ചെയർമാനാണ് നാമനിർദ്ദേശം നടത്തിയത്. കൊല്ലം കല്ലുവാതുക്കൽ നടയ്ക്കൽ സ്വദേശിയാണ്.