അജ്മലിനെ വെൻറിലേറ്ററിൽ നിന്ന് മാറ്റി

Saturday 18 October 2025 12:56 AM IST

കൊച്ചി:എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വി​ധേയനായ മലപ്പുറം സ്വദേശി അജ്മലിനെ (33) വെന്റിലേറ്ററിൽനിന്ന് മാറ്റി.മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് അജ്മലിന് പുതുജീവനായത്.അമലിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കുകൊള്ളുന്നുവെന്നും ഹൃദയ പൂർവം സ്മരിക്കുന്നുവെന്നും അജ്മലിന്റെ ഭാര്യ ജസീലയും സഹോദരി ഡോ.സിറിനും പറഞ്ഞു.എല്ലാം ഒരുസ്വപ്നംപോലെ തോന്നുന്നുവെന്ന് അജ്മൽ പറഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.അജ്മലിന്റെ ആരോഗ്യനിലയിൽ പൂർണതൃപ്തിയുണ്ടെന്നും മൂന്നോ നാലോ ദിവസത്തിനുള്ളിൽ മുറിയിലേക്ക് മാറ്റാനാകുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.