ജോലി തട്ടിപ്പ്: മുന്നറിയിപ്പുമായി റെയിൽവേ

Saturday 18 October 2025 1:09 AM IST

തിരുവനന്തപുരം:റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെതിരെ ജാഗ്രതാമുന്നറിയിപ്പുമായി റെയിൽവേ.റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് തൊഴിൽ വാങ്ങിത്തരമെന്ന് ഉറപ്പ് നൽകി പണം തട്ടിയെടുക്കുന്നത് നടത്തുന്നത് ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകുന്നത്.റെയിൽവേയ്ക്ക് റിക്രൂട്ട്മെന്റ് നടത്താൻ ആർ.ആർ.ബി.യും ആർ.ആർ.സി.യും മാത്രമാണുള്ളത്.ജോലി വാഗ്ദാനം ചെയ്തുവന്നാൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ http://www.rrbthiruvananthapuram.gov.in http://www.rrbchennai.gov.inലോ,http://www.rrcmas.in എന്ന സൈറ്റുകളിൽ പരിശോധിക്കണം.അല്ലെങ്കിൽ ആർ.ആർ.ബി.യുടെ തിരുവനന്തപുരത്തെ ഓഫീസിലെ 0471.2323357ലോ, ചെന്നൈയിലെ 044.28272323ലോ, ആർ.ആർ.സി.യുടെ 9500481087ലോ ബന്ധപ്പെടണം.