ഔസേപ്പച്ചൻ ബി.ജെ.പി വേദിയിൽ
Saturday 18 October 2025 1:11 AM IST
തൃശൂർ: സംഗീത സംവിധായകൻ ഔസേപ്പച്ചനും ഇടത് രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീൻ അലിയും ബി.ജെ.പി വേദിയിൽ. തൃശൂർ കോർപ്പറേഷന്റെ ഭരണത്തകർച്ചയ്‌ക്കെതിരെ സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.ബി. ഗോപാലകൃഷ്ണൻ നയിച്ച വികസന മുന്നേറ്റ യാത്രയിലാണ് ഇരുവരുമെത്തിയത്.
ആശയങ്ങൾ വ്യത്യസ്തമാണെങ്കിലും കുടുംബത്തിനായി എല്ലാം മറന്ന് നാമെല്ലാം ഒന്നിക്കണമെന്ന് ഔസേപ്പച്ചൻ വ്യക്തമാക്കി. നരേന്ദ്ര മോദിയുടേത് ദീർഘ വീക്ഷണമുള്ള ആശയമാണെന്ന് ഫക്രുദ്ദീൻ അലിയും പറഞ്ഞു. ഇരുവരേയും ബി. ഗോപാലകൃഷ്ണൻ ബി.ജെ.പിയിലേക്ക് ക്ഷണിച്ചു. ബി.ജെ.പിയിൽ ചേർന്ന് നിയമസഭയിലേക്ക് മത്സരിക്കാനാണ് ക്ഷണം. വികസന കാഴ്ചപ്പാടുള്ളവരെയാണ് കേരളത്തിന് ആവശ്യമെന്നും വ്യക്തമാക്കി. തൃശൂർ വില്ലടത്തുനിന്ന് ആരംഭിച്ച ജനമുന്നേറ്റ യാത്ര എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.