ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സെക്രട്ടേറിയറ്റ് മാർച്ച്

Saturday 18 October 2025 1:18 AM IST

തിരുവനന്തപുരം: പന്ത്രണ്ടാം ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക,ക്ഷാമബത്ത കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സെക്രട്ടേറിയറ്റിനുമുന്നിൽ ജീവനക്കാരും അദ്ധ്യാപകരും പ്രകടനം നടത്തി. ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സിന്റെ മാർച്ചിൽ നിരവധിപ്പേർ പങ്കെടുത്തു.

ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ ടി.കെ.എ ഷാഫി അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.ആർ.മോഹനചന്ദ്രൻ,കെ.എസ്.ഇ.എ ജനറൽ സെക്രട്ടറി എസ്.എസ്. ദീപു,കെ.ജി.എൻ.എ ജനറൽ സെക്രട്ടറി ടി.സുബ്രഹ്മണ്യൻ,പി.എസ്‌.സി.ഇ.യു ജനറൽ സെക്രട്ടറി ബിജു, കെ.എൽ.എസ്‌.എസ്.എ ജനറൽ സെക്രട്ടറി എസ്.സതികുമാർ,എ.കെ.പി.സി.ടി.എ ജനറൽ സെക്രട്ടറി ബിജു, എ.കെ.ജി.സി.ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബിനു ഭാസ്‌കർ,എൻ.ജി.ഒ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ ഷിജു വി.കുര്യൻ,എൻ.ജി.ഒ അസോസിയേഷൻ (എസ്) സംസ്ഥാന പ്രസിഡന്റ്‌ കെ.വി.ഗിരീഷ്, എൻ.ജി.ഒ സെന്റർ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഗോപാലകൃഷ്ണൻ, യൂണിവേഴ്‌സിറ്റി കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.ബി.സുമ,കെ.എൻ.ടി.ഇ.ഒ ജനറൽ സെക്രട്ടറി ജുനൈദ്, ഇ.ടി.സി സംസ്ഥാന പ്രസിഡന്റ്‌ അജിത് കടയ്ക്കാവൂർ,എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.