സ്കൂൾ കായികമേളയിൽ കളരിപ്പയറ്റുണ്ടാകും

Saturday 18 October 2025 5:11 AM IST

തിരുവനന്തപുരം : തലസ്ഥാനം വേദിയാകുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിൽ കളരിപ്പയറ്റ്‌ മത്സര ഇനമാകും. ഇതിന് അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിറക്കി.

ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമായി നിലനിർത്താൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തയ്യാറായിരുന്നില്ല. ഇ‍ൗ സാഹചര്യത്തിൽ സംസ്ഥാന സ്കൂൾ കായികമേളയിൽ കളരിപ്പയറ്റ് മത്സര ഇനമായി ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. അണ്ടർ 17,19 (ആൺ, പെൺ) വിഭാഗത്തിൽ മൂന്നിനങ്ങളിലാണ്‌ മത്സരങ്ങൾ നടക്കുക. ചുവടുകൾ, മെയ്‌പ്പയറ്റ്‌ എന്നീ വ്യക്‌തിഗത ഇനങ്ങളും രണ്ടു പേർ അടങ്ങുന്ന നെടുവാൾപയറ്റ്‌ ഗ്ര‍ൂപ്പ്‌ മത്സരവും നടക്കും. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയമാണ്‌ വേദി.

നിലവിൽ അണ്ടർ 19 വിഭാഗത്തിലുള്ള -ഫെൻസിങ്‌, യോഗ എന്നിവ അണ്ടർ 14, 17 വിഭാഗങ്ങളിൽ കൂടി ഉൾപ്പെടുത്താൻ അനുമതി നൽകി. എന്നാൽ അടുത്തവർഷമാകും ഇ‍ൗ വിഭാഗങ്ങളിൽ മത്സരം ഉണ്ടാകുക.

ഏകദിന പമ്പരയ്ക്ക് മുന്നോടിയായി നടത്തിയ ഫോട്ടോ ഷൂട്ടിൽ ഓസീസ് താരങ്ങളായ മിച്ചൽ സ്റ്റാർക്കും ട്രാവിസ് ഹെഡ്ഡും ഇന്ത്യൻ താരങ്ങളായ ധ്രുവ് ജുറേലും നിതീഷ് കുമാർ റെഡ്ഡിയും. ഇന്ത്യയുടെ പുതിയ മുഖ്യ സ്പോ‌ൺസർമാരായ അപ്പോളോ ടയേഴ്‌സിന്റെ പേരെഴുതിയ ജേഴ്‌സി അണിഞ്ഞാണ് ധ്രുവും നിതീഷും എത്തിയത്.