'ഇതൊന്നും കടിക്കണ്ട, കണ്ടാൽ അറ്റാക്ക് വന്ന് ചത്തുപോകും,'; മൂർഖന്റെ വലിപ്പം കണ്ടവർ നടുങ്ങിപ്പോയി, രാജവെമ്പാലയെ കടത്തിവെട്ടും

Saturday 18 October 2025 3:42 PM IST

തിരുവനന്തപുരം ജില്ലയിലെ പേട്ടയ്‌‌‌ക്കടുത്തുള്ള ആനയറയിലെ ഒരു വീട്ടിലാണ് സംഭവം. വീട്ടിൽ പണി നടക്കുകയാണ്. പെട്ടെന്ന് മതിലിൽ നിന്ന് താഴേക്ക് എന്തോ വീഴുന്ന ശബ്‍ദം കേട്ടു. പണിക്കാരൻ നോക്കിയപ്പോൾ കണ്ടത് ഒരു വലിയ മൂർഖൻ പാമ്പിനെ.

ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ വാവ സുരേഷ്,​ പാമ്പിനെ കണ്ടു. പതിമൂന്ന് വയസ് പ്രായമുള്ള വലിയ മൂർഖൻ പാമ്പ് അത് വാവക്ക് നേരെ കടിക്കാനായി പല പ്രാവിശ്യം കുതിച്ച് ചാടി. ആ കാഴ്‌ച കണ്ടാൽ ആരായാലും ഒന്ന് പേടിക്കും. 'ഇതൊന്നും കടിക്കണ്ട, കണ്ടാൽ അറ്റാക്ക് വന്ന് ചത്തുപോകും. രാജവെമ്പാല തോറ്റുപോകും'- വാവ സുരേഷ് പറഞ്ഞു.

അപകടകാരിയായ മൂർഖൻ പാമ്പിനെ ചാക്കിലാക്കിയതിന് ശേഷം കഠിനംകുളത്തെ ഒരു വീട്ടിൽ നിന്ന് വീണ്ടും മൂർഖൻ പാമ്പിനെ പിടികൂടി. കാണുക രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.