സ്വാഗത സംഘം രൂപീകരണം

Sunday 19 October 2025 12:18 AM IST

കൊച്ചി: ഐ.എൻ.എൽ സ്ഥാപകാചാര്യൻ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ ജന്മദിനത്തോടനുബന്ധിച്ച് നവംബർ മൂന്നിന് എറണാകുളത്ത് നടക്കുന്ന ഐ.എൻ.എൽ ദേശീയ കൗൺസിൽ യോഗം വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപവത്കരിച്ചു. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി പായിപ്ര അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ഓർഗനൈസിംഗ് സെക്രട്ടറി സി.പി. അൻവർ സാദത്ത്, സമദ് നരിപ്പറ്റ, കെ.എം.എ. ജലീൽ, ഡോ. ഷമീന അബ്ദുള്ള, ഫാദിൽ അമീൻ, അഡ്വ. അബ്ദുൽ ജലീൽ, എൻ.എ. മുഹമ്മദ് നജീബ്, പി.പി. അബ്ദുള്ള കോയ എന്നിവർ സംസാരിച്ചു.