ശ്രീനിവാസനും മകനും ആദരം
Saturday 18 October 2025 5:25 PM IST
ചോറ്റാനിക്കര: മലയാള സിനിമ താരങ്ങളായ ശ്രീനിവാസനെയും മകൻ ധ്യാൻ ശ്രീനിവാസനെയും കണ്ടനാടുള്ള വീടിന്റെ മുറ്റത്ത് കേരളദർശനവേദിയുടെ ആഭിമുഖ്യത്തിൽ 21 ന് രാവിലെ 11 ന് ഒരു പറ നെല്ല് അളന്ന് നൽകി പൊന്നാട അണിയിച്ച് ആദരിക്കും. കേരളദർശനവേദി ചെയർമാൻ എ.പി. മത്തായിയും, ജനറൽ സെക്രട്ടറി കുമ്പളം രവിയും നേതൃത്വം നൽകും . കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി ദിലീപ്കുമാർ ആദരിക്കും. കണ്ടനാട് എം.ജി.എം ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ ഉമ.വി, .ടോമി മാത്യൂ, കണ്ടനാട് പാടശേഖര കർഷകൻ മനു ഫിലിപ്പ്. എൻ.കെ മത്തായി എന്നിവർ പങ്കെടുക്കും.