എൻ.എസ്.എസ് യൂണിറ്റിന് പുരസ്കാരം

Sunday 19 October 2025 12:15 AM IST
മികച്ച എൻ .എസ്. എസ് ഓർക്കാട്ടേരിക്ക് ലഭിച്ച ജില്ലാതല പുരസ്കാരം . ആർ.ഡി.ഡി ആർ രാജേഷിൽ നിന്നും പ്രോഗ്രാം ഓഫീസർ പി ജ്യോതി ഏറ്റുവാങ്ങിയപ്പോൾ

വടകര: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം ജില്ലാതലത്തിൽ മികച്ച യൂണിറ്റിനുള്ള പുരസ്കാരം ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന് (114) ലഭിച്ചു. കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ. രാജേഷ് കുമാറിൽ നിന്ന് പ്രോഗ്രാം ഓഫീസർ പി.ജ്യോതി വളണ്ടിയർമാരായ അനുഷ്ക,ഹെമില്‍, സ്നിഗ്ദ്ധ, നിവേദ് റാം എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. മനോജ് കുമാർ, എസ്.ശ്രീജിത്ത്, ബിജീഷ് കെ.കെ, അംബുജാക്ഷൻ വി തുടങ്ങിയവർ പങ്കെടുത്തു. ഏവരുടെയും കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിന് കാരണമെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ജ്യോതി പറഞ്ഞു,