പഠനസെമിനാർ സംഘടിപ്പിച്ചു
Sunday 19 October 2025 12:24 AM IST
രാമനാട്ടുകര: മാറുന്ന തൊഴിൽ രംഗവും പുതു നിയമങ്ങളും" എന്ന വിഷയത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ്സംഘടിപ്പിച്ച പഠന സെമിനാർ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.കെ മൻസൂർ വിഷയം അവതരിപ്പിച്ചു . ജില്ലാ സെക്രട്ടറി കെ.എം ഹനീഫ മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി കെ.കെ വിനോദ് കുമാർ, കെ.കെ ശിവദാസ്, അസ്‌ലം പാണ്ടിക ശാല, പി.സി നളിനാക്ഷൻ, പി.പി ബഷീർ, ടി മമ്മദ് കോയ, സി ദേവൻ, ഹബീബ് അൽഫാ
പ്രസംഗിച്ചു.