ടൈ കേരള കോഫി പേയ് ചർച്ച

Saturday 18 October 2025 8:05 PM IST

കൊച്ചി: സംരംഭകത്വം, സുസ്ഥിരത തുടങ്ങിയവയിൽ കേരളം പുതിയ വഴികൾ വെട്ടിത്തുറക്കുകയാണെന്ന് ടൈ കേരള സംഘടിപ്പിച്ച കോഫി പേയ് ചർച്ച അഭിപ്രായപ്പെട്ടു. ശ്രീധരീയം ആയുർവേദ ഗ്രൂപ്പ് വൈസ് ചെയർമാൻ ഹരി എൻ. നമ്പൂതിരി, സി.ജി.എച്ച് എർത്ത് സഹസ്ഥാപകൻ ജോസ് ഡൊമിനിക്ക് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ടൈ കേരളയുടെ ഹെൽത്ത് ആൻഡ് വെൽനസ് പാനലിന്റെ ഉദ്ഘാടനം ജോസ് ഡൊമിനിക് നിർവഹിച്ചു. ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, മുൻ പ്രസിഡന്റ് ജേക്കബ് ജോയ് ഇ.ഡി., ടൈ കേരളാ എക്‌സിക്യുട്ടീവ് ഡയറക്ടർ ദിവ്യ തലക്കലാട്ട് എന്നർ പങ്കെടുത്തു.