മാർത്തോമ്മാ ഭവൻ സംരക്ഷണ കൂട്ടായ്‌മ
Saturday 18 October 2025 8:10 PM IST
കൊച്ചി: കളമശേരി മാർത്തോമ്മ ഭവനിലെ കന്യാസ്ത്രീകൾക്ക് സഞ്ചാര സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് 23ന് ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്‌സിന്റെ ആഭിമുഖ്യത്തിൽ കൂട്ടായ്മ സംഘടിപ്പിക്കും. രാവിലെ 10ന് കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തുന്ന കൂട്ടായ്മയിൽ ക്രൈസ്തവസഭകളുടെ ഉൾപ്പെടെ ആത്മീയ നേതാക്കൾ പങ്കെടുക്കും. സി.ബി.സി.ഐ. ലെയ്‌റ്റി സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യൻ രക്ഷാധികാരിയും മാർത്തോമ സഭ വികാരി ജനറൽ ഡോ. സി.എ. വറുഗീസ് ചെയർമാനും ആക്ട്‌സ് സെക്രട്ടറി കുരുവിള മാത്യൂസ് ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. യോഗം ആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പി.ജെ. തോമസ് അദ്ധ്യക്ഷത വഹിച്ചു.