കേരളത്തിന് കിരീട നേട്ടം
Saturday 18 October 2025 8:11 PM IST
കൊച്ചി: സെറിബ്രൽ പാൾസി സ്‌പോർട്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംഘടിപ്പിച്ച മൂന്നാമത് ഫുട്ബാൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരള ടീം കിരീടം നിലനിറുത്തി. ഗോവയിലെ പനാജിയിൽ നടന്ന അന്താരാഷ്ട്ര പർപ്പിൾ ഫെസ്റ്റിന്റെ ഭാഗമായി നടന്ന ടൂർണമെന്റിലാണ് കേരളം കിരീടത്തിൽ ഹാട്രിക്ക് മുത്തമിട്ടത്. 8 സംസ്ഥാന ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ആധിപത്യം വ്യക്തമായിരുന്നു. ഗ്രൂപ്പ് മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ടീം, സെമിഫൈനലിൽ മണിപ്പൂരിനെ 10-3 എന്ന സ്‌കോറിന് തകർത്തു. ഫൈനലിൽ തമിഴ്‌നാടിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി. തിരുവനന്തപുരം സ്വദേശിയായ ക്യാപ്റ്റൻ സിജോ ജോർജ് മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടി. വയനാട് സ്വദേശി മുഹമ്മദ് അജ്‌നാസാണ് ടോപ്‌സ്‌കോറർ ബഹുമതി സ്വന്തമാക്കിയത്.