ലഹരിക്കെതിരെ വാക്കത്തൺ
Saturday 18 October 2025 8:24 PM IST
കൊച്ചി: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജില്ലകളിൽ സംഘടിപ്പിച്ച സമൂഹനടത്തത്തിന്റെ സമാപനം 30ന് കൊച്ചിയിൽ. രാവിലെ 6.30ന് മറൈൻ ഡ്രൈവിൽ ആരംഭിച്ച് ഡർബാർ ഹാൾ ഗ്രൗണ്ടിൽ സമാപിക്കും. സ്വാഗതസംഘം രൂപീകരണ യോഗം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായി. എം.എൽ.എമാരായ ടി.ജെ വിനോദ്, അൻവർ സാദത്ത്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, എസ്.എൻ.ഡി.പി യോഗം യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, മുൻ മേയർ സൗമിനി ജയിൻ, കൊച്ചിൻ മർച്ചന്റ്‌സ് ചേംബർ പ്രസിഡന്റ് കെ എം നിസാർ, വാക്കരോ കമ്മ്യൂണിറ്റി കോ ഓർഡിനേറ്റർ ലിൻ ഫഹദ് തുടങ്ങിയവർ പങ്കെടുത്തു.