മുക്കം ഉപജില്ല കലോത്സവം 22 ന്

Sunday 19 October 2025 12:59 AM IST
ഉപജില്ല കലോത്സവം

മുക്കം : മുക്കം ഉപജില്ലസ്‌കൂൾ കലോത്സവം 'നിനാദം' 22 മുതൽ 27 വരെ മണാശ്ശേരിയിൽ നടക്കും.സ്റ്റേജിതര മത്സരങ്ങൾ 22 ന് മണാശ്ശേരി ഗവ.യു.പി സ്‌കൂളിലാണ് നടക്കുക. സ്റ്റേജ് മത്സരങ്ങൾ 22, 24, 25, 27 തീയതികളിൽ മണാശ്ശേരി മൊയ്‌തീൻ കോയ ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ്. അറബി, സംസ്കൃ‌തം കലോത്സവങ്ങളും ഇതോടൊപ്പം നടക്കും. 24 ന് രാവിലെ 9.30 ന് ലിൻ്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമാപനം 27ന് 4.30 ന് അരിയിൽ അലവി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ അഡ്വ.ചാന്ദ്‌നി, ടി.ദീപ്‌തി, ഡോ.ഒ.വി അനൂപ്, ഇ. കെ.മുഹമ്മദലി, റോയ് മുരിക്കൊലിൽപങ്കെടുത്തു.