അനുസ്മരണം സംഘടിപ്പിച്ചു
Sunday 19 October 2025 12:01 AM IST
കുന്ദമംഗലം: ഐ.സി.ഡി.എസ് ഓഫീസറായിരുന്ന കെ സുകുമാരന്റെ അനുസ്മരണത്തോടനുബന്ധിച്ച് കുന്ദമംഗലത്ത് അങ്കണവാടി കുട്ടികൾക്ക് കളറിംഗ് മത്സരവും അങ്കണവാടി വർക്കർമാർക്ക് കളിക്കോപ്പ് ശിൽപ്പശാലയും സംഘടിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. ലിജി പുൽകുന്നുമ്മൽ മുഖ്യാതിഥിയായി. അഭിരാമി ക്ലാസിന് നേതൃത്വം നൽകി. ശിൽപ്പശാലയ്ക്ക് ശ്രീവിശാഖൻ, കെ വി ഷാജിമോൻ, പി രവീന്ദ്രൻ നേതൃത്വം നൽകി. സജീഷ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വി അനിൽകുമാർ, ബാബു നെല്ലുളി, ചന്ദ്രൻ തിരുവലത്ത്, ടി ചക്രയുധൻ, ടി.എം സജീന്ദ്രൻ, വിജയൻ കാരന്തൂർ, കെ.സി അബ്ദുൽസലാം, പി കോയ , പി രവീന്ദ്രൻ പ്രസംഗിച്ചു.