നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ നിർമ്മാണം ഉടൻ
Sunday 19 October 2025 12:23 AM IST
ന്യൂഡൽഹി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം ഉറപ്പുനൽകി. കഴിഞ്ഞവർഷം വിൻഡോ- ട്രെയിലിംഗ് ഇൻസ്പെക്ഷൻ നടത്തിയപ്പോൾ, റെയിൽവേ മന്ത്രി ഉദ്യോഗസ്ഥർക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തിരുന്നു. ജോർജ് കുര്യനും ഇൻസ്‌പെക്ഷനിൽ പങ്കെടുത്തിരുന്നു. മെമു ട്രെയിനുകൾക്ക് നവംബർ മുതൽ കോച്ചുകൾ വർദ്ധിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നും പറഞ്ഞു.