ഗവ. നഴ്സിംഗ് കോളേജിന് അംഗീകാരം
പത്തനംതിട്ട: സർക്കാർ നഴ്‌സിംഗ് കോളേജിന് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം. ഏറെനാളത്തെ സമരത്തെത്തുടർന്നാണ് അംഗീകാരം ലഭിച്ചത്. 2023 ലാണ് കോളേജ് ആരംഭിച്ചത്. നഴ്‌സിംഗ് കോളേജിന് അംഗികാരം ലഭിക്കാഞ്ഞത് വിദ്യാർത്ഥികളെ വലച്ചിരുന്നു. പത്തനംതിട്ട കോളേജ് റോഡിലെ വാടക കെട്ടിടത്തിലാണ് നഴ്സിംഗ് കോളേജ് പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവു കാരണമാണ് അംഗികാരംലഭിക്കാതെ പോയത്. അടിസ്ഥാനസൗകര്യംഒരുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിസമരങ്ങളും കോളേജിലും പുറത്തുമായി നടന്നു. സ്വന്തമായി ബസും അടുത്തിടെ അനുവദിച്ചിട്ടുണ്ട് . കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക്‌കോളേജ് മാറ്റണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. എന്നാൽ, ഇതിനുള്ള നടപടികൾ ആയിട്ടില്ല. ഓരോബാച്ചിലും 60 കുട്ടികൾ വീതമാണുള്ളത്. ഇപ്പോൾ മൂന്നാംബാച്ചിന്റെ പ്രവേശന നടപടികൾ പൂർത്തിയായിട്ടുണ്ട്. മൂന്നാം ബാച്ചു മുതലായിരിക്കും ഐ. എൻ .എ അംഗികാരം എന്നാണ് സൂചന. ആദ്യ രണ്ട് ബാച്ചുകളുടെ കാര്യത്തിൽ അവ്യക്തതയുണ്ട്.