റോഡ് നിർമ്മാണം തുടങ്ങി

Saturday 18 October 2025 11:27 PM IST

കോന്നി: തേക്കുതോട് ഏഴാംതല ആറ്റുവശം നെടുമ്പനാൽപ്പടി റോഡിലെ കോട്ടയ്ക്കൽപ്പടി പാലത്തിന്റെ നിർമ്മാണം തുടങ്ങി. ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സത്യൻ വി വി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ അസിസ്റ്റന്റ് എൻജിനീയർ അഞ്ജു, ഓവർസിയർ അനുപമ, മണിയമ്മ, ഷിബു ജോൺ എന്നിവർ സംസാരിച്ചു.ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്.പുളിഞ്ചാൽ കോളനിയിലേക്കുള്ള പ്രധാന റോഡിൽ പാലമില്ലായിരുന്നു.ഇരുപത്തിയഞ്ചോളം കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡിൽ മഴക്കാലത്ത് വലിയ വെള്ളമൊഴുക്കാണ് .