സഹായധനം നൽകി
Saturday 18 October 2025 11:28 PM IST
തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 123 പേർക്ക് 7,05,500 രൂപ ചികിത്സാസഹായം വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻ പിള്ള വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാലി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, മെമ്പർമാരായ ബിനീഷ് കുമാർ, അമ്മിണി ചാക്കോ, അമിതാ രാജേഷ്, ത്രേസ്യാമ്മ കുരുവിള, പ്രിയ വർഗീസ്, ജോസഫ് മാത്യു, സതീഷ് കുമാർ, ബിജി ബെന്നി, എം.എസ് മോഹൻ, അനിൽ ബാബു,കെ,കെ,വിജയമ്മ,സുസ്മിത ബൈജു,ഷെർലി ജെയിംസ്, ജയശ്രീ ആർ എന്നിവർ പങ്കെടുത്തു.