സഹോദയ കലോത്സവം
Saturday 18 October 2025 11:28 PM IST
ചെങ്ങന്നൂർ: രണ്ടു നാൾ നീണ്ടുനിൽക്കുന്ന ജില്ലാ സഹോദയ കലോത്സവത്തിലെ സ്റ്റേജ് ഇനങ്ങൾക്ക് ചെങ്ങന്നൂർ സെന്റ് ഗ്രിഗോറിയോസ് സ്കൂളിൽ തുടക്കമായി. അൺ എയ്ഡഡ് സ്കൂൾ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് വി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ജെ എബ്രഹാം, അഡ്മിനിസ്ട്രേറ്റർ സാലി എബ്രഹാം, സഹോദയ വൈസ് പ്രസിഡന്റ് മോജി കെ സക്കറിയ, സെക്രട്ടറി ബി ജയകുമാർ,സ്കൂൾ പ്രിൻസിപ്പൽ ആനി സൂസൻ ചെറിയാൻ ,പ്രോഗ്രാം കോഡിനേറ്റർ രവിശങ്കർ എന്നിവർ സംബന്ധിച്ചു