ചിത്രകലാക്യാമ്പ്
Saturday 18 October 2025 11:30 PM IST
പത്തനംതിട്ട : പ്രകൃതിയെയും മണ്ണിനെയും മരങ്ങളെയും ജീവജാലങ്ങളേയും സ്‌നേഹിക്കണമെന്ന ആശയമുയർത്തി പ്രശസ്തരായ ചിത്രകാരന്മാർ 19 ന് കോന്നി ആനക്കൂട്ടിൽ ഒത്തുചേരുന്നു . രാവിലെ 10 ന് കോന്നി ഡി. എഫ്. ഒ ആയുഷ് കുമാർ കോറി ഉദ്ഘാടനം ചെയ്യും. കേരള ചിത്രകലാ പരിഷത്ത് ജില്ലാ പ്രസിഡന്റ് അനിൽകുമാർ. കെ.ജി അദ്ധ്യക്ഷത വഹിക്കും. കെ.സി.പി സെക്രട്ടറി ടി.ആർ രാജേഷ്, കോന്നി റേഞ്ച് ഓഫീസർ എസ്. ശശീന്ദ്രകുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.ഐ ജലീഫ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. . ദിൻഷ് തുടങ്ങിയവർ പങ്കെടുക്കും.