മാല മോഷ്ടിച്ച സി.പി.എം കൗൺസിലർ പാർട്ടിക്ക് പുറത്ത്

Sunday 19 October 2025 12:34 AM IST

കൂത്തുപറമ്പ് (കണ്ണൂർ): സി.പി.എം നേതാവും കൂത്തുപറമ്പ് നഗരസഭ കൗൺസിലറുമായ പി.പി.രാജേഷ് (48) വയോധികയുടെ മാല കവർന്ന കേസിൽ അറസ്റ്റിൽ. നുഞ്ഞുമ്പായി വാർഡിലെ കൗൺസിലറായ രാജേഷ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും കൂത്തുപറമ്പ് സഹകരണ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനുമാണ്. പാർട്ടിക്ക് നാണക്കേടായതോടെ, രാജേഷിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സി.പി.എം ജില്ലാകമ്മിറ്റി പുറത്താക്കി.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഹെൽമറ്റും ജാക്കറ്റും ധരിച്ച് ജൂപ്പിറ്റർ സ്കൂട്ടിയിലാണ് രാജേഷ് മോഷണത്തിന് എത്തിയത്. അടുക്കളയ്ക്ക് പുറത്തിരുന്ന് മീൻ മുറിക്കുകയായിരുന്ന കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പി.ജാനകിയുടെ (77)മാല പിന്നിൽ നിന്ന് പൊട്ടിച്ചെടുക്കുകയായിരുന്നു. ഇന്നലെ കൂത്തുപറമ്പിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മാല പ്രതിയിൽ നിന്ന് കണ്ടെടുത്തു. കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

എ​ത്തി​യ​ത് ​വേ​ഷം​ ​മാ​റി രാ​ജേ​ഷ് ​മോ​ഷ​ണ​ത്തി​ന് ​എ​ത്തി​യ​ത് ​വേ​ഷം​ ​മാ​റി.​ ​വാ​ഹ​ന​ത്തി​ന്റെ​ ​ന​മ്പ​ർ​ ​പ്ളേ​റ്റ​ട​ക്കം​ ​മ​റ​ച്ച് ​യാ​തൊ​രു​ ​ത​ര​ത്തി​ലും​ ​ആ​ളെ​ ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​യാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പൊ​ലീ​സ് ​സി.​സി​ ​ടി​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പു​റ​ത്തു​വി​ട്ടി​രു​ന്നു.​ ​ മാ​ല​ ​പൊ​ട്ടി​ച്ച​തി​നു​പി​ന്നാ​ലെ​ ​ജാ​ന​കി​ ​ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ളും​ ​പ​രി​സ​ര​വാ​സി​ക​ളും​ ​ഓ​ടി​ക്കൂ​ടി​യെ​ങ്കി​ലും​ ​സ്കൂ​ട്ടി​യി​ൽ​ ​രാ​ജേ​ഷ് ​സ്ഥ​ലം​ ​വി​ട്ടു. രാ​ജേ​ഷ് ​ജോ​ലി​ ​നോ​ക്കി​യി​രു​ന്ന​ ​ആ​ശു​പ​ത്രി​ക്ക് ​സ​മീ​പ​ത്താ​ണ് ​ജാ​ന​കി​യു​ടെ​ ​വീ​ട്.​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ലൊ​ക്കേ​ഷ​ൻ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ഫോ​ണി​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​ആ​ശു​പ​ത്രി​ക്കു​ ​മു​ന്നി​ൽ​ ​ഡ്യൂ​ട്ടി​ ​സ​മ​യ​ങ്ങ​ളി​ൽ​ ​ഉ​ണ്ടെ​ന്നും​ ​മോ​ഷ​ണം​ ​ന​ട​ന്ന​ശേ​ഷം​ ​അ​തി​വേ​ഗം​ ​ലൊ​ക്കേ​ഷ​നു​ക​ൾ​ ​മാ​റി​പ്പോ​കു​ന്ന​തും​ ​തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​ ​രാ​ജേ​ഷി​നെ​ ​നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.​ ​ പ്ര​തി​യെ​ ​ക​ണ്ട് ​പ​രി​ച​യ​മു​ണ്ടെ​ന്ന് ​ജാ​ന​കി​ ​പൊ​ലീ​സി​ന് ​മൊ​ഴി​ ​ന​ൽ​കി.

നാ​ട്ടു​കാ​ർ​ക്ക് ​പ്രി​യ​ങ്ക​രൻ

നാ​ട്ടി​ലെ​ ​ഏ​താ​വ​ശ്യ​ത്തി​നും​ ​ഓ​ടി​യെ​ത്തു​ന്ന​ ​കൂ​ത്തു​പ​റ​മ്പ് ​ഈ​സ്റ്റ് ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​അം​ഗം​ ​കൂ​ടി​യാ​യ​ ​പി.​പി.​രാ​ജേ​ഷ് ​പൊ​തു​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​വ​ള​രെ​ ​സ​ജീ​വ​മാ​യി​രു​ന്നു.​ ​ക​വ​ർ​ച്ച​ ​ന​ട​ത്തി​യെ​ന്ന് ​അ​റി​ഞ്ഞ​തോ​ടെ​ ​നാ​ട്ടു​കാ​ർ​ ​ഒ​ന്നാ​കെ​ ​അ​മ്പ​ര​പ്പി​ലാ​ണ്.​ ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടാ​ണ് ​കാ​ര​ണ​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​യു​ന്നു.