'പ്രതീക്ഷിച്ച വിധി, കൂടെനിന്ന എല്ലാവർക്കും നന്ദി'
പാലക്കാട്: പ്രതീക്ഷിച്ച വിധിയാണ് ലഭിച്ചതെന്നും പ്രതി ചെന്താമരയെ ഇനിയൊരിക്കലും പുറത്തുവിടരുതെന്നും കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മക്കളായ അതുല്യയും അഖിലയും. 'അയാൾ ഇനി പുറത്തിറങ്ങരുത്. ജാമ്യമോ പരോളോ കിട്ടരുത്. ഭയത്തിലാണ് കഴിയുന്നത്. അടുത്ത കേസിൽ അയാൾക്ക് വധശിക്ഷ ലഭിക്കട്ടെ. കോടതിയോട് നന്ദി. പ്രതീക്ഷിച്ച വിധിയാണ്. സഹായിച്ച എല്ലാവർക്കും നന്ദി'-അതുല്യയും അഖിലയും പറഞ്ഞു.
സജിതയുടെ മക്കൾക്ക് ആരുമില്ലെന്നും സർക്കാർ ജോലി കൊടുക്കാൻ തയ്യാറാകണമെന്നും സജിതയുടെ സഹോദരി സരിത പറഞ്ഞു. കോടതിയിൽ പോലും പ്രതിയെ പേടിച്ചാണ് നിന്നത്. തൊട്ടടുത്ത് തന്നെയായിരുന്നു പ്രതിയുണ്ടായിരുന്നതെന്നും സരിത പറഞ്ഞു. അതേസമയം,സജിത കൊലക്കേസിൽ തന്നെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി പ്രതി ചെന്താമര കേട്ടത് യാതൊരു ഭാവഭേദവുമില്ലാതെയായിരുന്നു. വിധികേട്ടശേഷം തനിക്ക് ഒന്നും പറയാനില്ലെന്നും ചെന്താമര കോടതിയിൽ പറഞ്ഞു.
പൊലീസ് കാഴ്ചക്കാരായി ചെന്താമര കൊന്നുതള്ളി
ചെന്താമര കഴിഞ്ഞ ജനുവരി 27നാണ് സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത് നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച ചെന്താമര കൊല്ലപ്പെട്ടവരുടെ വീടിനു സമീപം താമസിച്ചിട്ടും പൊലീസ് ഇടപെട്ടില്ല കൊലയ്ക്ക് മുമ്പ് പലതവണ ജസിതയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. കുടുംബം പരാതിപ്പെട്ടിട്ടും പൊലീസ് നിസാരവ്തകരിച്ചു ഇരട്ടക്കലയ്ക്ക് പിന്നാലെ പൊലീസിനെതിരെ കടുത്ത പ്രതിഷേധമുയയർന്നു. നെന്മാറ ഇൻസ്പെക്ടറടക്കം സസ്പെൻഷനിലായി
പരോളിൽ വിട്ടാൽ സാക്ഷികൾ ആക്രമിക്കപ്പെടരുത്
പ്രതി കുറ്റം ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്ന് വിധിയിലുണ്ട്. പരോൾ നൽകുകയാണെങ്കിൽ 44 സാക്ഷികൾക്കും സജിതയുടെ മക്കൾക്കും പൂർണ സുരക്ഷ ഉറപ്പുവരുത്തണം. ഇയാളുടെ സ്വഭാവം മാറുമെന്നോ നല്ലവനാകുമെന്നോ പ്രതീക്ഷയില്ല. പിഴത്തുക സജിതയുടെ മക്കൾക്ക് നൽകണം. പിഴ ഒടുക്കാത്തപക്ഷം സ്വത്തുക്കൾ കണ്ടുകെട്ടി തുക ഈടാക്കണം. രണ്ടു പെൺമക്കളുടെയും പുനരധിവാസം ലീഗൽ സർവീസ് അതോറിട്ടി ഉറപ്പാക്കണം.
നിർണായകമായി
ശാസ്ത്രീയ തെളിവ്
കോടതി വിധിയിൽ തൃപ്തരാണെന്നും പ്രതിബദ്ധങ്ങൾ നിരവധിയുണ്ടായിരുന്നുവെന്നും സാക്ഷികളെ മനസിലാക്കി കൊണ്ടുവരാൻ സാധിച്ചുവെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ പറഞ്ഞു. ശിക്ഷയിൽ ശാസ്ത്രീയ തെളിവുകൾ നിർണായകമായി. സാക്ഷികളെ ഭീഷണിപ്പെടുത്തിയത് കോടതിയുടെ ശ്രദ്ധയിൽകൊണ്ടു വന്നു. കാലടി പാടുകളും പോക്കറ്റിന്റെ ഒരു കഷണം തുണിയും തെളിവായി. ചെറിയ തെളിവുകൾ പോലും കോടതിയിലെത്തിക്കാനായി. പ്രതിയുടെ ഭാര്യയും സഹോദരനും ഉൾപെടെ ഒരുമിച്ച് നിന്നു. സാമൂഹികനീതി പ്രൊബേഷനൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം പ്രതിയുടെ മാനസികനില ഭഭ്രമെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് കുറ്റബോധമില്ലെന്ന് കോടതി കണ്ടെത്തിയെന്നും എസ്.പി പറഞ്ഞു.