ഹിജാബ് വിഷയത്തിൽ വാശി വെടിയണം: എം.എ.ബേബി

Sunday 19 October 2025 12:44 AM IST

തൃശൂർ: ഹിജാബ് വിഷയത്തിൽ ഇരുകൂട്ടരും വാശി വെടിയണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളിൽ യൂണിഫോം സംവിധാനമുണ്ട്. ആര് ജയിച്ചു, തോറ്റു എന്നതിനപ്പുറം സമൂഹത്തിൽ അനുരഞ്ജനം ഉണ്ടാകണം. മതനിരപേക്ഷതയുടെയും മതസൗഹാർദ്ദത്തിന്റെയും നാടെന്ന കേരളത്തിന്റെ സൽപ്പേര് സംരക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണം. സർക്കാർ നല്ല നിലപാട് സ്വീകരിക്കുന്നുണ്ടെന്നും എം.എ.ബേബി പറഞ്ഞു.