കുടുംബശ്രീ ഓക്സിലറി ജെൻ-സിങ്ക് സി.ഡി.എസ് മീറ്റിന് തുടക്കം

Sunday 19 October 2025 12:41 AM IST

കൊ​ല്ലം: കു​ടും​ബ​ശ്രീ ഓ​ക്‌​സി​ല​റി ഗ്രൂ​പ്പു​ക​ളു​ടെ 'ഓ​ക്‌​സി​ല​റി ജെൻ​സി​ങ്ക് സി.ഡി.എ​സ് മീ​റ്റ് @25' ന് തു​ട​ക്ക​മാ​യി. ജി​ല്ലാ​ത​ല ഉ​ദ്​ഘാ​ട​നം ശാ​സ്​താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളിൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ആർ. ഗീ​ത നിർ​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യർ​പേ​ഴ്‌​സൺ അ​നിൽ തു​മ്പോ​ടൻ അ​ദ്ധ്യ​ക്ഷ​നായി. സം​സ്ഥാ​ന​ത്ത്, കു​ടും​ബ​ശ്രീ ഓ​ക്‌​സി​ല​റി ഗ്രൂ​പ്പു​ക​ളെ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി കു​ടും​ബ​ശ്രീ മി​ഷൻ ആ​വി​ഷ്​ക​രി​ച്ച് പ്ര​ത്യേ​ക ക്യാ​മ്പ​യി​നാ​ണ് ഓ​ക്‌​സ​ല്ലോ. ക്യാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യിൽ 1265 പേ​രെ പു​തു​താ​യി ചേർ​ത്തു. യു​വ​ത​ല​മു​റ​യി​ലെ വി​ക​സ​ന തൽ​പ​ര​രാ​യ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി വി​വി​ധ തൊ​ഴിൽ​സാദ്​ധ്യ​ത​കൾ ക​ണ്ടെ​ത്തു​ന്ന​തി​നും സി​.ഡി.എ​സ്​ത​ല സം​ഗ​മ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. കു​ടും​ബ​ശ്രീ സി.ഡി.എ​സ് ചെ​യർ​പേ​ഴ്‌​സൺ ആർ.എ​സ്.അ​ഞ്ചു, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജർ ടി.എ.പ്രി​യ, ബ്ലോ​ക്ക് കോ ഓർ​ഡി​നേ​റ്റർ​മാ​രാ​യ ടി.എ​സ്.സു​നി​ത, രാ​ഖി ച​ന്ദ്രൻ, എ​സ്.അ​ഞ്ചു, അ​ക്കൗ​ണ്ടന്റ് സൗ​മ്യ പ്ര​ദീ​പ്, ഓ​ക്‌​സി​ല​റി ആർ.പി.ശ്രീ​ല​ക്ഷ്​മി തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.