കൊട്ടാരക്കര ശ്രീധരൻ നായർ അനുസ്മരണം
Sunday 19 October 2025 12:41 AM IST
കൊട്ടാരക്കര: കൊട്ടാരക്കര സംസ്കാരയുടെയും കൊട്ടാരക്കര ശ്രീധരൻനായർ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടൻ കൊട്ടാരക്കര ശ്രീധരൻനായരുടെ 39-ാം അനുസ്മരണവും കലാ-സാംസ്കാരിക സമ്മേളനവും പ്രതിഭകളെ ആദിക്കലും ഇന്ന് നടക്കും. വൈകിട്ട് 4ന് ധന്യാ ഓഡിറ്റോറിത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സംസ്കാര ചെയർമാൻ ഡോ. പി.എൻ.ഗംഗാധരൻ നായർ അദ്ധ്യക്ഷനാകും. അഡ്വ. പി.അയിഷാപോറ്റി മുഖ്യ പ്രഭാഷണം നടത്തും. കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ.മധു അനുസ്മരണ പ്രഭാഷണം നടത്തും. മികവ് പുലർത്തിയ പ്രതിഭകളെ നഗരസഭ ചെയർമാൻ അഡ്വ. കെ.ഉണ്ണിക്കൃഷ്ണമേനോനും കലാ പ്രതിഭകളെ സാംസ്കാരിക ക്ഷേമനിധി ബോർഡ് ഡയറക്ടർ അഡ്വ. അമ്പലക്കര കെ.അനിൽകുമാറും ആദരിക്കും. സംസ്കാര ജനറൽ സെക്രട്ടറി ജി.കലാധരൻ സ്വാഗതവും എൻ.സൈനുലാബ്ദീൻ നന്ദിയും പറയും.