അഭിമുഖം 24ന്

Sunday 19 October 2025 12:42 AM IST

കൊല്ലം: ചന്ദനത്തോപ്പ് ഗവ. ബേസിക് ട്രെയിനിംഗ് സെന്ററിൽ ഇൻട്രമെന്റ് മെക്കാനിക്ക് (കെമിക്കൽ പ്ലാന്റ്) ട്രേഡിലേക്ക് ഒ.സി കാറ്റഗറിയിലുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്ന്‌വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമ ഇൻ കെമിക്കൽ / ഇൻസ്ട്രുമെന്റേഷൻ / പ്രോസസ് കൺട്രോൾ ഇൻസ്ട്രുമെന്റേഷൻ / എൻജിനിയറിംഗ് / ടെക്‌നോളജിയും രണ്ട് വർഷ പ്രവൃത്തിപരിചയമോ അല്ലെങ്കിൽ ഡിഗ്രി ഇൻ കെമിക്കൽ ഇൻസ്ട്രുമെന്റേഷൻ /പ്രോസസ് കൺട്രോൾ ഇൻസ്ട്രുമെന്റേഷൻ / എൻജിനിയറിംഗ് / ടെക്‌നോളജിയും ഒരു വർഷ പ്രവൃത്തിപരിചയവും. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം 24 രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0474 2713099.