കായലിൽ ചാടിയ യുവതിയെ രക്ഷിച്ചു

Sunday 19 October 2025 12:45 AM IST

കൊല്ലം: അഷ്ടമുടി കായലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22 കാരിയാണ് ഇന്നലെ രാവിലെ 11 ഓടെ ഓലയിൽ കടവ് പാലത്തിൽ നിന്ന് ചാടിയത്. ജലഗതാഗത വകുപ്പിന്റെ കൊല്ലം-സാമ്പ്രാണിക്കൊടി സർവീസ് നടത്തുന്ന ബോട്ടിലെ ജീവനക്കാർ ഉടൻ കായലിലേക്ക് ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ഇവരെ ജില്ലാശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. യുവതി നഗരപരിധിയിലെ ഒരു ഹോസ്റ്റലിൽ താമസിച്ച് ബാങ്ക് കോച്ചിംഗിന് പോയിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബോട്ട് ജീവനക്കാരായ, രാജീവ്, സ്രാങ്ക് അനീഷ്, ഡ്രൈവർ പ്രസാദ്, അഭിജിത്ത്, സന്തോഷ് കുമാർ എന്നിവരാണ് യുവതിയെ രക്ഷപ്പെടുത്തിയത്.