രണ്ടര വയസുകാരി ഇ​ന്ത്യ ബു​ക്ക് ഒ​ഫ് റെ​ക്കാർഡ്‌​സിൽ

Sunday 19 October 2025 12:48 AM IST

കൊ​ല്ലം: ഓർ​മ്മ ശ​ക്തി​യു​ടെ മി​ക​വിൽ ഇ​ന്ത്യ ബു​ക്ക് ഒ​ഫ് റെ​ക്കാർ​ഡ്‌​സിൽ ഇ​ടം നേ​ടി​യ ര​ണ്ട​ര വ​യസുകാരി നാ​ടി​ന് അ​ഭി​മാ​ന​മാ​യി. തേ​വ​ല​ക്ക​ര മു​ള്ളി​ക്കാ​ല സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത്ത് - ശ്രീ​ല​ക്ഷ്​മി ദ​മ്പ​തി​ക​ളു​ടെ മ​കൾ എ​സ്.മി​ഴി​യാ​ണ് നേ​ട്ടം കൈവരിച്ചത്. മൃ​ഗ​ങ്ങൾ, പ​ച്ച​ക്ക​റി​കൾ, പൂ​വു​കൾ, പ്രൊ​ഫ​ഷ​ണൽ​സ്, വാ​ഹ​ന​ങ്ങൾ, ശാ​രീ​ര​ത്തി​ന്റെ ഭാ​ഗ​ങ്ങൾ, വി​വി​ധ ആം​ഗ്യ​ങ്ങൾ എ​ന്നി​വ അ​തി​വേ​ഗ​ത്തിൽ തി​രി​ച്ച​റി​ഞ്ഞാണ് ഇ​ന്ത്യ ബു​ക്ക് ഒ​ഫ് റെ​ക്കാർ​ഡ്‌​സിൽ ഇ​ടം നേ​ടി​യ​ത്. മ​കൾ​ക്ക് ചി​ല കാ​ര്യ​ങ്ങൾ അ​നാ​യാ​സ​മാ​യി ഓർ​ത്തുവയ്​ക്കാൻ ക​ഴി​യു​ന്നു​ണ്ടെ​ന്ന് ര​ക്ഷി​താ​ക്കൾ നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. തി​ര​ക്കി​നി​ട​യി​ലും ഒ​ഴി​വുസ​മ​യം ക​ണ്ടെ​ത്തി മ​ക​ളു​ടെ ക​ഴി​വി​നെ പ്രോ​ത്സാ​ഹി​പ്പിച്ചു. റെ​ക്കാ​ർഡ് ക​ര​സ്ഥ​മാ​ക്കി​യ​തോ​ടെ മി​ഴി​ക്ക് നാ​ടി​ന്റെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.