കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

Sunday 19 October 2025 7:51 AM IST

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിലുണ്ടായ അപകടത്തിൽ രണ്ട് മരണം. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എടച്ചലം സ്വദേശി റസാഖ്, പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. കുറ്റിപ്പുറം പെരുമ്പറമ്പിൽ പുലർച്ചെയാണ് അപകടമുണ്ടായത്.

റസാഖും ശ്യാമും ഓട്ടോറിക്ഷയിലായിരുന്നു സഞ്ചരിച്ചിരുന്നത്. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഓട്ടോയിലിടിച്ച ശേഷം കാർ തലകീഴായി മറിഞ്ഞു. പ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴയായിരുന്നു.