'മോഷ്ടിക്കുമ്പോൾ അവർക്കറിയാം ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ലെന്ന്'; ചർച്ചയായി നടിയുടെ കുറിപ്പ്

Sunday 19 October 2025 11:45 AM IST

ഈശ്വര വിശ്വാസത്തെക്കുറിച്ചും നിരീശ്വരവാദത്തെക്കുറിച്ചും നടിയും അവതാരകയുമായ മീനാക്ഷി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ദൈവത്തോട് കൂടുതൽ അടുത്ത് നിൽക്കുന്നുവെന്ന് നമ്മൾ കരുതുന്ന വിശ്വാസികളിൽ ചിലർ ആണ് യഥാർത്ഥ നിരീശ്വരവാദിയെന്നാണ് നടി ഫേസ്‌ബുക്കിൽ കുറിച്ചത്. ശബരിമലയിലെ സ്വർണമോഷണം വലിയ വിവാദമായിരിക്കെ നടി പങ്കുവച്ച കുറിപ്പ് ചർച്ചയാവുകയാണ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"യത്തീസ്റ്റ് ആണോന്ന് " ... ചോദ്യമെങ്കിൽ 'റാഷണലാണ് ' എന്നുത്തരം... പക്ഷെ യഥാർത്ഥ യത്തീസ്റ്റ് ( നിരീശ്വരവാദി) ആരാണ്... തീർച്ചയായും ദൈവത്തോട് കൂടുതൽ അടുത്ത് നില്ക്കുന്നുവെന്ന് നമ്മൾ കരുതുന്ന വിശ്വാസികളിൽ ചിലർ തന്നെ അവർ ദൈവ മുതൽ മോഷ്ടിക്കുമ്പോൾ ... അല്ലെങ്കിൽ ദൈവത്തിന്റെ ആളുകളായി നിന്ന് കുട്ടികളുൾപ്പെടെയുള്ളവരെ ഉപദ്രവിക്കുമ്പോൾ ...ഒക്കെയും കൃത്യമായും അവർക്കറിയാം അവരെയോ... അവരുടെ ബന്ധുക്കളെയോ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ല അഥവാ അങ്ങനെയൊന്നില്ല എന്നു തന്നെ ചുരുക്കിപ്പറഞ്ഞാൽ ..

വിശ്വാസികൾ എന്ന് നമ്മൾ കരുതുന്നവരിൽ ചിലർ തന്നെയത്രേ 'നിരീശ്വരവാദികൾ'... പൊതുവെ യത്തീസ്റ്റുകൾ എന്നു പറഞ്ഞു നടക്കുന്നവർ വല്യ ശല്യമുണ്ടാക്കിയതായി അറിവുമില്ല... തന്നെ ...ശാസ്ത്ര ബോധം ... ജീവിതത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്താനും ... ചുറ്റുപാടുകളെ ശരിയായി മനസിലാക്കാനും എന്നെ ഏറെ സഹായിക്കുന്നു... അത് പക്ഷെ എനിക്ക് ചുറ്റുമുള്ള മറ്റുള്ളവർക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്.... മതബോധങ്ങൾക്കോ .. ദൈവബോധങ്ങൾക്കോ ... തുടങ്ങി ഒന്നിനും....