കാർത്തിക സ്നേഹ വീട്ടിലേക്ക്
Monday 20 October 2025 12:31 AM IST
കളമശേരി: മന്ത്രി പി. രാജീവ് മണ്ഡലത്തിൽ 30 വീട് നിർമ്മിച്ച നൽകുന്ന 'സ്നേഹവീട്" പദ്ധതിയുടെ ഭാഗമായി ഏലൂർ വടക്കുംഭാഗത്തെ മാട്ടുപുറത്ത് പരേതനായ കൊല്ലംപറമ്പിൽ ചെല്ലമണിയുടെ ഭാര്യ കാർത്തികയ്ക്ക് ഭവനം കൈമാറി. നടൻ ടിനി ടോം താക്കോൽ കൈമാറി. രണ്ട് മക്കളുള്ള വിധവയായ കാർത്തികയ്ക്ക് കളമശേരി സെന്റ് പോൾസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് മുൻകൈയെടുത്താണ് നാല് സെന്റ് സ്ഥലം വാങ്ങി നൽകിയത്. ഒമ്പത് ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. ഏലൂർ നഗരസഭാ ചെയർപേഴ്സൺ എ.ഡി. സുജിൽ, ജയശ്രീ സതീഷ്, ഡോ. ജോസ് സേവ്യർ, വി.ജി. രാജേഷ് മോൻ തുടങ്ങിയവർ സംസാരിച്ചു.